ADVERTISEMENT

ന്യൂയോർക്ക് ∙ കുടിയേറ്റക്കാർക്ക് വേണ്ടിയുള്ള മെറിറ്റ് അധിഷ്ഠിത ബിരുദ–സ്കൂൾ പോൾ ആൻഡ് ഡെയ്‌സി സോറോസ് ഫെലോഷിപ് നേടി ആറ് ഇന്ത്യൻ–അമേരിക്കൻ വിദ്യാർഥികൾ. ആയുഷ് കരൺ, അക്ഷയ് സ്വാമിനാഥൻ, കീർത്തന ഹോഗിരാള, മാളവിക കണ്ണൻ, ശുഭയു ഭട്ടാചാര്യ, അനന്യ അഗസ്റ്റിൻ മൽഹോത്ര എന്നിവരാണ് പട്ടികയിലുള്ള ആറ് ഇന്ത്യൻ–അമേരിക്കക്കാർ. രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളിൽ അവരുടെ ബിരുദ പഠനത്തിനായി  ഓരോരുത്തർക്കും $ 90,000 വരെ ധനസഹായം ലഭിക്കും.

2,323 അപേക്ഷകരിൽ നിന്ന് 30 പേരാണ് അവരുടെ നേട്ടങ്ങൾക്കും പഠന മേഖലകളിലുടനീളം യുണൈറ്റഡ് സ്റ്റേറ്റ്‌സിന് അർഥവത്തായ സംഭാവനകൾ നൽകാനുള്ള അവരുടെ കഴിവിനുമായി തിരഞ്ഞെടുക്കപ്പെട്ടത്. 26 വർഷം മുമ്പ് ഫെലോഷിപ്പ് സ്ഥാപിതമായതു മുതൽ, പ്രോഗ്രാം 80 ദശലക്ഷത്തിലധികം ഫണ്ടിങ് നൽകി. ഫെലോഷിപ്പിനായി മുൻപ് തിരഞ്ഞെടുക്കപെട്ടവരിൽ യുഎസ് സർജൻ ജനറൽ വിവേക് മൂർത്തി ഉൾപ്പെടുന്നു. 

English Summary:

Paul and Daisy Soros Fellowships for Indian American Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com