ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പ്രതിനിധി സഭ പാസാക്കിയിരുന്ന 95 ബില്യൻ ഡോളറിന്‍റെ വിദേശ സഹായ ബിൽ സെനറ്റില്‍ 18 നെതിരെ 79 വോട്ടുകളുടെ പിന്തുണയോടെ പാസായതിനെ തുടർന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍റെ അംഗീകാരത്തിന് അയ്ച്ചു. പ്രസിഡന്‍റ് ഒപ്പു വച്ച് കഴിഞ്ഞാൽ ഉടനെ തന്നെ യുക്രെയ്ന് ബില്ലിലെ പാക്കേജ് അനുസരിച്ചു ആയുധങ്ങൾ അയച്ചു തുടങ്ങും. ബൈഡൻ കോൺഗ്രസ് അംഗങ്ങളുമായി സഹകരിച്ചു പ്രവർത്തിച്ചതിനാലാണ് ഇത്ര പെട്ടെന്ന് ബില്ലുകൾ പാസ്സാക്കാൻ കഴിഞ്ഞത്.

തിരഞ്ഞെടുപ്പിന് ആറ്‌ മാസം മാത്രം ശേഷിക്കെ ഉണ്ടായ നേട്ടം ബൈഡനെ രാഷ്ട്രീയമായി സഹായിക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്. സെനറ്റിൽ ബില്ലിനെ എതിർത്തത് ബെർണി സാൻഡേഴ്സും ജെഫ് മെർക്കിലിയും ആയിരുന്നു. ടെക്സസ് സെനറ്റർ ജോൺ കോർണിൻ ബില്ലിനെ അനുകൂലിച്ചപ്പോൾ സെനറ്റർ റ്റെഡ് ക്രൂസ് എതിർത്ത് വോട്ടു ചെയ്തു.

English Summary:

95 Billion Dollars in Foreign Paid; The Bill Passed the Senate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com