ADVERTISEMENT

ഡാലസ് ∙ കരോൾട്ടൺ സിറ്റി കൗൺസിലിന്റെ ചരിത്രത്തിൽ ആദ്യമായി മലയാളി കമ്മ്യൂണിറ്റിയിൽ നിന്നും മത്സരിക്കുന്ന സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്നു ഡാലസിലെ സാമൂഹ്യ സാംസ്കാരിക നേതാക്കൾ അഭ്യർഥിച്ചു. 

carrollton-city-council-simon-chamakala3

സൈമൺ ചാമക്കാല വർഷങ്ങളായി സജീവവും അർപ്പണബോധവുമുള്ള ഒരു കമ്മ്യൂണിറ്റി അംഗവും മറ്റുള്ളവരെ സേവിക്കുന്നതിലൂടെ തന്റെ പ്രതിബദ്ധത സ്ഥിരമായി പ്രകടിപ്പിക്കുകയും. ഇപ്പോൾ, കരോൾട്ടൺ സിറ്റി കൗൺസിലിനെ  പ്രതിനിധീകരിച്ച് വിശാലമായ സമൂഹത്തിലേക്ക് തന്റെ സേവനം വ്യാപിപ്പിക്കാൻ ശ്രമിക്കുകയ്യും ചെയ്യുന്ന വ്യക്തിയായാണെന്നു സണ്ണി മാളിയേക്കൽ (ഐ പി സി എൻ ടി പ്രസിഡന്റ്), ഷാജി രാമപുരം (ഐ  പി സി എൻ എ ഡാലസ് ചാപ്റ്റർ പ്രസിഡന്റ്) രാജു തരകൻ (ഐ എ പി സി, ഡാലസ് ചാപ്റ്റർ വൈസ് പ്രസിഡന്റ്), പ്രദീപ് നാഗനൂലിൽ (പ്രസിഡന്റ് ഡാലസ് കേരള അസോസിയേഷൻ), ബെന്നി ജോൺ (ചെയർമാൻ അഡ്വൈസറി ബോർഡ്) പി സി മാത്യു (ഗ്ലോബൽ മലയാളി അസോസിയേഷൻ), ഗോപാലപിള്ള (വേൾഡ് മലയാളി കൗൺസിൽ) എന്നിവർ സംയുക്തമായി അഭ്യർഥിച്ചു. 

carrollton-city-council-simon-chamakala2

സൈമണിന്റെ വിജയം ഉറപ്പാക്കുന്നതിന്  ഒരുമിച്ച് സൈമണിന്റെ പിന്നിൽ അണിനിരക്കുകയും കരോൾട്ടൺ സിറ്റി കൗൺസിലിൽ ഒരു സീറ്റ് ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്യണമെന്നു അവർ കൂട്ടിച്ചേർത്തു. 

ഏപ്രിൽ 22-ന് ആരംഭിച്ച ഏർലി വോട്ടിംഗിൽ നിരവധി പേർ വോട്ടു രേഖപ്പെടുത്താൻ മുന്നോട്ടു വന്നുവെന്നത്  ആത്മവിശ്വാസം നൽകുന്നുവെന്നും ഏപ്രിൽ 30 വരെ തുടരുന്ന ഏർലി വോട്ടിംഗിലും ഔദ്യോഗിക തിരഞ്ഞെടുപ്പ് നടക്കുന്ന മെയ് 4 നും ഓരോ കരോൾട്ടൺ നിവാസികളും തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും സൈമൺ ചാമക്കാല അഭ്യർഥിച്ചു.

English Summary:

Simon Chamakala to Carrollton City Council

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com