ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസിൽ അറസ്റ്റ് ചെറുത്ത ഇന്ത്യൻ വംശജനെ പൊലീസ് വെടിവച്ചുകൊന്നു. കൂട്ടുകാരിയെ ആക്രമിച്ച കേസിൽ പ്രതിയായ സച്ചിൻ കുമാർ സാഹു ആണു കൊല്ലപ്പെട്ടത്. ടെക്സസ് നഗരത്തിലെ സാൻ അന്റോണിയോയിൽ ഈ മാസ് 21ന് ആണു സംഭവം. അറസ്റ്റിനെത്തിയ 2 പൊലീസ് ഓഫിസർമാരെ വാഹനമിടിപ്പിക്കാൻ ശ്രമിച്ചതോടെയാണു ഓഫിസർമാരിലൊരാൾ വെടിയുതിർത്തത്. ഒപ്പം താമസിക്കുന്ന സ്ത്രീയെ വണ്ടിയിടിപ്പിച്ചിട്ടു കടന്നുകളഞ്ഞ പ്രതി, സംഭവം അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെയും ആക്രമിച്ചെന്നാണു പൊലീസ് റിപ്പോർട്ട്. യുപിയിൽനിന്നുള്ള സാഹുവിന് യുഎസ് പൗരത്വമുണ്ട്. സാഹുവിനു കടുത്ത മാനസികാരോഗ്യപ്രശ്നങ്ങളുണ്ടെന്നു മുൻഭാര്യ മൊഴിനൽകി.

English Summary:

Indian-Origin Man Shot Dead by Police during Arrest Bid in US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com