ADVERTISEMENT

ഹൂസ്റ്റൺ ∙ സെന്റ്. തോമസ് മാർത്തോമ്മാ ഇടവക ഹൂസ്റ്റൺ ധനശേഖരണാർത്ഥം നടത്തിയ ചിത്ര വർണ്ണം എന്ന സംഗീത സായാഹ്നം അവിസ്മരണീയ നിമിഷമായി. ഹൂസ്റ്റൺ ഇമ്മാനുവേൽ സെന്ററിൽ  നടത്തപ്പെട്ട സംഗീത സായാഹ്നം ഇന്ത്യൻ കോൺസൽ ജനറൽ  ഡി. സി. മഞ്ജുനാഥ് ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ ഫോർട്ട്‌ ബെൻഡ് കൗണ്ടി ജഡ്ജ് കെ. പി. ജോർജ്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജഡ്ജ് ജൂലി മാത്യു, മുൻ മാർത്തോമ്മ സഭാ സെക്രട്ടറിയും, വികാരി ജനറാളും ആയ റവ. ഡോ. ചെറിയാൻ തോമസ്, ഇടവക വികാരി റവ. സോനു വർഗീസ്, വ്യവസായി പി. ടി. ഐസക് ആൻഡ് ലീലാമ്മ ഐസക് (ഡാലസ്), പ്രോഗ്രാം കൺവീനർ ജോൺസൺ ജോർജ് എന്നിവർ പങ്കെടുത്തു.

houston-st-thomas-marthoma-parish-music-program

മലയാള ചലച്ചിത്ര ഗാന ലോകത്തെ അതുല്യ പ്രതിഭ കെ. എസ് ചിത്ര, പ്രമുഖ സംഗീത സംവിധായകനും, ഗായകനുമായ ശരത്, ഗായകരായ നിഷാദ്, അനാമിക എന്നിവരുടെ നേതൃത്വത്തിൽ ആണ് ചിത്ര വർണ്ണം എന്ന സംഗീത സായാഹ്നം ഒരുക്കിയത്.

houston-st-thomas-marthoma-parish-music-program

ഹൂസ്റ്റണിലെ ഹാരീസ് കൗണ്ടിയിലെ സൈപ്രസ്സ് സിറ്റിയിൽ വാങ്ങിയ സ്ഥലത്ത്  2018 ൽ  ആരംഭിച്ച സെന്റ്. തോമസ് മാർത്തോമ്മാ ദേവാലയത്തിന് ഏകദേശം മൂന്ന് മില്യൻ ഡോളർ മുടക്കി പുതിയതായി പണിയുന്ന ബിൽഡിങ്ങിന്റെ ധനശേഖരണാർത്ഥം ആണ് സംഗീത സായാഹ്നം ഒരുക്കിയത് എന്ന് ബിൽഡിങ് പ്രോജക്ട് കൺവീനർ ജോൺ തോമസ്, ഇടവക ട്രസ്റ്റിന്മാരായ ജതേഷ് വർഗീസ്, ജുന്നു സാം എന്നിവർ അറിയിച്ചു.

  സംഗീത സായാഹ്നത്തിൽ പങ്കെടുത്ത് വൻ വിജയം ആക്കിയ വൈദീകരോടും, ഹൂസ്റ്റണിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരോടും, പങ്കെടുത്തവരോടും ഇടവകയ്ക്ക്‌ വേണ്ടി  വികാരി റവ. സോനു വർഗീസ്, സെക്രട്ടറി തോമസ് ക്രിസ് ചെറിയാൻ എന്നിവർ നന്ദി അറിയിച്ചു.

English Summary:

Houston St. Thomas Marthoma Parish conducted Music Program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com