ADVERTISEMENT

ഫിലഡൽഫിയ ∙ പെന്തക്കോസ്ത് ചര്‍ച്ച് ഓഫ് ഫിലഡൽഫിയയിൽ മേയ് 4 ശനിയാഴ്ച വൈകുന്നേരം 6:30 മുതൽ 8:30 വരെ ഐ.പി.സി കണക്ട്  ഫിലഡൽഫിയ എന്ന് പേരിട്ടുള്ള സംഗമം നടക്കുന്നു. കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതിനും 2024 ഓഗസ്റ്റിൽ ബോസ്റ്റണിൽ നടക്കുന്ന ഐ.പി.സി ഫാമിലി കോൺഫറൻസുമായി ബന്ധപ്പെടുത്തുന്നതിനുമായാണ് ഈ സംഗമം സംഘടിപ്പിക്കുന്നത്. ക്രിസ്ത്യൻ കുടുംബങ്ങളും സഭകളും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഡോ. തോമസ് ഇടുക്കള, പാസ്റ്റർ ജെയിംസ് മുളവന എന്നിവർ സംസാരിക്കും.

ഐപിസി ഫാമിലികോണ്‍ഫറന്‍സ് 2024 ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ ഡോ. തോമസ് ഇടുക്കള (ചെയര്‍മാന്‍), ബ്രദര്‍ വെസ്ലി മാത്യു (സെക്രട്ടറി), ബ്രദര്‍ ബേവന്‍ തോമസ് (ട്രഷറര്‍), ഡോ. മിനു ജോര്‍ജ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ രേഷ്മ തോമസ് (ലേഡീസ് കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍ മാമ്മന്‍ വര്‍ഗീസ് (പ്രാര്‍ത്ഥന കോര്‍ഡിനേറ്റര്‍), ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (മീഡിയ കോര്‍ഡിനേറ്റര്‍) എന്നിവരോടൊപ്പം നിലവിലുള്ള നാഷനല്‍, ലോക്കല്‍ കമ്മിറ്റികള്‍ 2024 ലെ കോണ്‍ഫറന്‍സിന്‍റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു വരുന്നു
(വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com