ADVERTISEMENT

ഹൂസ്റ്റൺ ∙ കഴിഞ്ഞ ദിവസം നോർത്ത് വെസ്റ്റ് ഹൂസ്റ്റണിലെ 133 ഇ 37-ാം സ്ട്രീറ്റിലുണ്ടായ വെടിവെപ്പിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. പുലർച്ചെയാണ് ആക്രമണമുണ്ടായത്. നീല ഹൂഡിയും കാമഫ്ലേജ് പാന്‍റും മുഖംമൂടിയും കറുത്ത ഷൂസും കറുത്ത കയ്യുറകളും ധരിച്ച് ഒരാൾ പൂമുഖത്ത് ഇരിക്കുകയായിരുന്ന സ്ത്രീകളെ വേലിക്ക് പിന്നിൽ നിന്ന് വെടിവയ്ക്കുകയായിരുന്നു എന്നാണ് വിവരം. ഇരുവരും  സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൊല്ലപ്പെട്ടവരിൽ നാല് കുട്ടികളുടെ മാതാവ് അറെഡോണ്ടോയെ തിരിച്ചറിഞ്ഞു. കേസിൽ അന്വേഷണം നടന്ന് വരികയാണെന്ന് പൊലീസ് അറിയിച്ചു. 

English Summary:

Two Women Killed in Shooting in Houston

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com