ഹൂസ്റ്റൺ പെന്തകോസ്ത് ഫെലോഷിപ്പിന് നവ നേതൃത്വം
Mail This Article
ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള 16 പെന്തകോസ്ത് സഭകളുടെ കൂട്ടായ്മയായ ഹൂസ്റ്റൺ പെന്തകോസ്ത് ഫെലോഷിപ്പിന് (HFPF) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ഷാജി ഡാനിയേൽ (പ്രസിഡന്‍റ്), പാസ്റ്റർ ചാക്കോ പുളിയ്ക്കപറമ്പിൽ (വൈസ് പ്രസിഡന്‍റ്) ,സെക്രട്ടറി തോമസ് വർഗീസ്, ട്രഷറർ ജേക്കബ് ജോൺ, സോങ് കോർഡിനേറ്റർ പാസ്റ്റർ സിൽബിൻ അലക്സ്, ചാരിറ്റി കോർഡിനേറ്റർ കുരുവിള മാത്യു, മീഡിയ കോർഡിനേറ്റർ ജോയി തുമ്പമൺ തുടങ്ങിയവരാണ് ഈ വർഷത്തെ ഭാരവാഹികൾ. വിവിധ സെമിനാറുകൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയ്ക്കൊപ്പം ഇന്ത്യയിലും അമേരിക്കയിലും സാമൂഹിക പ്രവർത്തനങ്ങളും യുവജന പ്രവർത്തനങ്ങളും സംഘടിപ്പിക്കാനും പുതിയ ടീം ലക്ഷ്യമിടുന്നു. 27 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഹൂസ്റ്റൺ പെന്തകോസ്ത് ഫെലോഷിപ്പ് പെന്തകോസ്ത് ഐക്യത്തിന്‍റെ മികച്ച ഉദാഹരണമാണ്.
പ്രസിഡന്‍റ് ആയി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഡോ.ഷാജി ഡാനിയേൽ ഹൂസ്റ്റൺ ക്രിസ്ത്യൻ അസംബ്ലിയുടെ സീനിയർ പാസ്റ്ററും, ഐപിസി ഡൽഹിയുടെ പ്രസിഡന്‍റുമാണ്. എച്ച്ഡബ്ല്യൂപിഎഫ് എന്ന സഹോദരി സംഘടനയുടെ പ്രസിഡന്‍റായി ഡോ. ജ്യോതി ജോസഫ്, യുവജന വിഭാഗമായ എച്ച്.വൈപിഎഫിന്‍റെ പ്രസിഡന്‍റായി ഡോ. ഡാനി ജോസഫും പ്രവർത്തിക്കുന്നു. ഏകദിന സമ്മേളനങ്ങൾ, സെമിനാറുകൾ, പാസ്റ്റേഴ്‌സ് മീറ്റുകൾ, കൺവെൻഷനുകൾ, ഐക്യ കൂട്ടായ്മകൾ കൂടാതെ ഇന്ത്യയിലും അമേരിക്കയിലും വിവിധ പ്രേക്ഷിത പ്രവർത്തനങ്ങൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാൻ കമ്മിറ്റി രൂപരേഖ തയാറാക്കി കഴിഞ്ഞു. യുവജന സഹോദരി സമ്മേളനങ്ങളും വിപുലമായി നടത്തുവാൻ സമഗ്രമായ പദ്ധതികൾ ഉൾക്കൊണ്ടിട്ടുണ്ട്