ഫോമാ എംപയർ റീജൻ കൺവൻഷനും ഇന്റർനാഷനൽ കൺവൻഷൻ കിക്ക് ഓഫും നടന്നു
Mail This Article
ന്യൂയോർക്ക് ∙ ഫോമാ ന്യൂയോർക്ക് എംപയർ റീജൻ കൺവൻഷനും ഓഗസ്റ്റ് 8 മുതൽ 11 വരെ ഡോമിനിക്കൻ റിപ്പബ്ലിക്കിലെ പൂന്റാകാനായിൽ വച്ച് നടക്കുന്ന ഫോമാ ഇന്റർനാഷണൽ കൺവൻഷന്റെ കിക്കോഫും യോങ്കേഴ്സിലുള്ള സെന്റ് തോമസ് മാർതോമാ ദേവാലയ പാരീഷ് ഹാളിൽ വച്ച് മേയ് 4ന് പ്രൗഢഭംഗീരമായി നടന്നു.
ആർവിപി ഷോഷി കുമ്പിളുവേലിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു. ഫോമാ ഇന്റർനാഷണൽ കൺവൻഷൻ വിജയിപ്പിക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ഫോമാ ട്രഷറർ ബിജു തോണിക്കടവിൽ, നാഷണൽ കമ്മറ്റി അംഗങ്ങളായ ഷിനു ജോസഫ്, ബെറ്റി ഉമ്മൻ, ടീനാ ആശിഷ്, ഫോമാ നേതാക്കളായ അനിയൻ ജോർജ്, ജെ. മാത്യൂസ്, തോമസ് കോശി, ജോഫ്രിൻ ജോസ്, ഷോബി ഐസക്, തോമസ് മാത്യു, തോമസ് സാമുവേൽ, കൺവൻഷൻ ചെയർമാൻ കുഞ്ഞ് മാലിയിൽ തുടങ്ങിയവർ സംസാരിച്ചു.
ഫോമ എക്സിക്യൂട്ടിവിലേക്ക് മത്സരിക്കുന്ന ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മീറ്റ് ദ കാൻഡിഡേറ്റ് പരിപാടി ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റി. ടീം യുണൈറ്റഡിൽ നിന്നും പ്രസിഡന്റ് സ്ഥാനാർഥി ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിൽ, ബൈജു വർഗീസ്, ഷാലു പുന്നൂസ്, പോൾ ജോസ്, അനുപമ കൃഷ്ണൻ എന്നിവരും, ടീം ഫോമായിൽ നിന്ന് പ്രസിഡന്റ് സ്ഥാനാർഥി തോമസ് ടി. ഉമ്മന്റെ നേതൃത്വത്തിൽ സാമുവേൽ മത്തായി, സണ്ണി കല്ലൂപ്പാറ, ഡോ. പ്രിൻസ് നെച്ചിക്കാട്ട് എന്നിവരും, സ്വതന്ത്ര സെക്രട്ടറി സ്ഥാനാർത്ഥി ഡോ. മധു നമ്പ്യാരും സംസാരിച്ചു.
റീജനൽ കൺവൻഷൻ ചെയർമാൻ പി. ടി. തോമസ് സ്വാഗതവും റീജണൽ സെക്രട്ടറി എൽസി ജോബ് നന്ദിയും പറഞ്ഞു. ടീനാ ആശിഷ് എംഎസിയായി ചടങ്ങുകൾ നിയന്ത്രിച്ചു.
വിവിധ അസോസിയേഷനെ പ്രതിനിധീകരിച്ച്, പ്രദീപ് നായർ, വർഗീസ് എം. കുര്യൻ, ജോസ് മലയിൽ, മാത്യു ചാക്കോ, റോയി ചെങ്ങന്നൂർ, തോമസ് നൈനാൻ, സുരേഷ് നായർ, ആശിഷ് ജോസഫ്, ബിജു ഉമ്മൻ, കുര്യാക്കോസ് വർഗീസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ശബരിനാഥിന്റെ ഗാനമേളയും വിവിധ ഡാൻസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ചു. നൃത്തങ്ങളും പരിപാടിയുടെ മോടി കൂട്ടി.