കെ. എം. ഏലിയമ്മ അന്തരിച്ചു
![thiruvalla-native-died കെ. എം. ഏലിയമ്മ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
ഡാലസ്/ തിരുവല്ല ∙ പരേതനായ കെ. സി. ജോർജിന്റെ ഭാര്യ റിട്ടയേർഡ് അധ്യാപിക ചാത്തമല വെട്ടുചിറയിൽ കൊച്ചുപറമ്പിൽ കെ.എം. ഏലിയമ്മ(95) അന്തരിച്ചു. കിഴക്കും മുറി കണ്ടത്തിൽ കുടുംബാംഗമാണ്. സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗം സൂസൻ കുര്യാക്കോസിന്റെ മാതാവാണ് പരേത. കേരളത്തിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഏലിയമ്മ നിരവധി തവണ യുഎസ് സന്ദർശനം നടത്തിയിട്ടുണ്ട്.
മക്കൾ: സൂസൻ കുര്യാക്കോസ്- കുര്യാക്കോസ് മത്തായി വെട്ടുചിറയിൽ (ഡാലസ്). കൊച്ചുമക്കൾ: അനൂപ് കുര്യാക്കോസ് (കുവൈത്ത്) ,ആൻ കുര്യാക്കോസ്, അനീത കുര്യാക്കോസ്. സംസ്കാരം വെള്ളിയാഴ്ച തിരുവല്ല സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ (പാലിയക്കര പള്ളി) പിന്നീട് നടക്കും.
സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് വികാരി വെരി റവ രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ അനുശോചിച്ചു. കൂടുതൽ വിവരങ്ങൾക്ക് : കുര്യാക്കോസ് മത്തായി വെട്ടുചിറയിൽ (ഡാലസ്) 214 436 3625.
(വാർത്ത ∙ പി. പി. ചെറിയാൻ)