എ. വി. മുകേഷിൻറെ വിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു
Mail This Article
×
ന്യൂയോർക്ക് ∙ ക്യാമറാമാൻ എ. വി മുകേഷിന്റെ വേർപാടിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) അനുശോചിച്ചു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നാഷനൽ വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുകേഷിന്റെ കുടുംബത്തിന് കഴിയുന്നത്ര സാമ്പത്തിക സഹായം ചെയ്യാൻ ഇന്ത്യ പ്രസ് ക്ലബ് തയാറാകുമെന്ന് നാഷനൽ സെക്രട്ടറി ഷിജോ പൗലോസ് പറഞ്ഞു. ഈ ദാരുണാന്ത്യത്തിൽ ദുഖാർഥരായവരോടുള്ള ദുഃഖം അറിയിക്കുന്നതായി നാഷനൽ ട്രഷറർ വിശാഖ് ചെറിയാൻ, ജോയിന്റ് സെക്രട്ടറി ആശാ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം എന്നിവർ അറിയിച്ചു. മുകേഷിന്റെ കുടുംബത്തിന് ഒരിക്കൽ കൂടി അനുശോചനം അറിയിക്കുന്നതായി പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ പറഞ്ഞു.
English Summary:
India Press Club of North America Condoled the Demise of Mathrubhumi News Cameraman M.V Mukesh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.