ADVERTISEMENT

ഷിക്കാഗോ ∙ ഹൈദരാബാദിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥി രൂപേഷ് ചന്ദ്ര ചിന്തകിണ്ടിയെ ഒരാഴ്ചയായി ഷിക്കാഗോയിൽ കാണാതായതായി റിപ്പോർട്ട്. വിസ്കോൻസെൻ കോൺകോർഡിയ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന 25 കാരനായ രൂപേഷ് ചന്ദ്ര മേയ് 2 മുതൽ ആരുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് കോൺസുലേറ്റ് അറിയിച്ചു. രൂപേഷ് ചിന്തകിണ്ടിയെ കണ്ടെത്തുകയാണെങ്കിൽ പൊലീസിൽ വിവരം നൽകണമെന്ന് ഷിക്കാഗോ പൊലീസ് അഭ്യർഥിച്ചു.

ഈ വർഷം മാർച്ചിൽ കാണാതായ ഒരു ഇന്ത്യൻ വിദ്യാർഥിയെ ഒഹായോയിൽ മരിച്ച നിലയിൽ ഏപ്രിലിൽ കണ്ടെത്തിയിരുന്നു. സമീപകാലത്ത് ഇന്ത്യൻ വിദ്യാർഥികൾക്കിടയിൽ   ഇത്തരം ദുരന്തങ്ങൾ വർധിച്ചു വരികയാണ്. ഏപ്രിലിൽ, ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ ഉമ സത്യ സായി ഗദ്ദെ എന്ന ഇന്ത്യൻ വിദ്യാർഥി മരിച്ചിരുന്നു.  

English Summary:

Indian Student Rupesh Chandra Chintakindi Missing in Chicago Since May 2

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com