ADVERTISEMENT

ഹൂസ്റ്റണ്‍∙ നാക്കുപിഴകളുടെ പേരിൽ യുഎസ്  പ്രസിഡന്‍റ് ജോ ബൈഡൻ പല തവണ വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റിന്‍റെ  പേര് ബൈഡന്‍ തെറ്റായി പറഞ്ഞതാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഡെമോക്രാറ്റുകള്‍ക്ക് തന്നെ ആശങ്ക സമ്മാനിക്കുന്ന തരത്തിലാണ് ബൈഡന്‍റെ ആരോഗ്യ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്. പ്രസിഡന്‍റിന്‍റെ ആരോഗ്യ പ്രശ്‌നങ്ങള്‍ പൊതുജനം ചര്‍ച്ച ചെയ്യുന്ന തരത്തിലേക്ക് വിഷയം മാറുന്നത് തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമോ എന്നാണ് പാര്‍ട്ടി ഉറ്റുനോക്കുന്നത്. 

കലിഫോര്‍ണിയയിലെ പോര്‍ട്ടോള വാലിയില്‍ അടുത്തിടെ നടന്ന ചടങ്ങിലാണ് പ്രസിഡന്‍റ് ജോ ബൈഡന് വീണ്ടും നാക്കുപിഴ സംഭവിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെ 'ദക്ഷിണ കൊറിയയുടെ പ്രസിഡന്‍റ്' എന്നാണ് ബൈഡന്‍ വിശേഷിപ്പിച്ചതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.  2024 ലെ തന്‍റെ എതിരാളിയും റിപ്പബ്ലിക്കന്‍ സ്ഥാനാർഥിയും മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവുമായുള്ള ബന്ധത്തെ വിമര്‍ശിക്കുന്നതിനിടെയാണ് ബൈഡന് നാവുപിഴ സംഭവിച്ചത്. കിം ജോങ് ഉന്നിനുമായും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായും ട്രംപിനുള്ള ബന്ധത്തെ ബൈഡൻ വിമർശിച്ചു. 

∙ അബദ്ധങ്ങളുടെ പരമ്പര
​ലോക നേതാക്കളുടെ പേരുകള്‍ ബൈഡന്‍ തെറ്റിക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ മേയില്‍, ദക്ഷിണ കൊറിയയിലേക്കുള്ള യാത്രയ്ക്കിടെ, അദ്ദേഹം ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് യൂന്‍ സുക് യോളിനെ 'പ്രസിഡന്‍റ് മൂണ്‍' എന്ന് വിശേഷിപ്പിച്ചിരുന്നു.അധികാരമേറ്റതിനുശേഷം ബൈഡൻ പറയുന്നതിൽ സംഭവിക്കുന്ന വീഴ്ച്ചകൾ  അദ്ദേഹത്തിന് നേരെ വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്. പ്രത്യേകിച്ചും ഡെമോക്രാറ്റിക് സ്ഥാനാർഥിയായി അദ്ദേഹം വീണ്ടും മത്സരിക്കുന്ന സാഹചര്യത്തിൽ ഇത് ശക്തമാണ്. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതുപോലെ മെക്‌സിക്കോ, ഈജിപ്ത്, ഫ്രാന്‍സ്, ജർമനി, യുക്രെയ്ന്‍ എന്നീ രാജ്യങ്ങളിലെ നിലവിലെ നേതാക്കളുടെ പേരുകളും ബൈഡന്‍ തെറ്റിച്ചിട്ടുണ്ട്. 

81 വയസ്സുകാരനായ ബൈഡന്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ്. അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ രണ്ടാം തവണയും പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം കാരണമായിട്ടുണ്ട്.

English Summary:

Joe Biden's Another Oops Moment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com