ഡോ. ജോസഫ് തോമസ് മെമ്മോറിയൽ അവാർഡ് 2024 പ്രഖ്യാപിച്ചു

Mail This Article
ഷിക്കാഗോ ∙ ബിഹേവിയറൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റും വെസ്റ്റേൺ യൂണിവേഴ്സിറ്റി (ഷിക്കാഗോ) അസിസ്റ്റന്റ് പ്രഫസറും റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷിക്കാഗോയിലെ പെയിൻ മാനേജ്മെന്റ് ഡയറക്ടറുമായിരുന്ന ഡോ. ജോസഫ് തോമസിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ ഡോ. ജോസഫ് തോമസ് മെമ്മോറിയൽ അവാർഡ് പ്രഖ്യാപിച്ചു.
ആലുവ യുസി കോളേജിലെ വിദ്യാർഥികളാണ് അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. ജൂൺ 5 ന് യുസി കോളജിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥികൾ ക്യാഷ് അവാർഡും ഫലകവും സമർപ്പിക്കും. ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
അവാർഡ് കമ്മിറ്റി:
സെക്രട്ടറി അഡ്വക്കേറ്റ് രതീദേവി (ഷിക്കാഗോ)
ചെയർമാൻ ഡോ. മാത്യു ജെ. മുട്ടത്തു,
കൺവീനർ ജോയി എബ്രഹാം (മുൻ ശാസ്ത്രജ്ഞൻ ഐ എസ് ആർ ഒ)
വൈസ് ചെയർമാൻ അഡ്വ: ഒ. വി. എബ്രഹാം
ജോ: സെക്രട്ടറി ഡോ. എലിസബത്ത് കെ പോൾ. ട്രഷറർ ഡോ. മിനി പോൾ