ADVERTISEMENT

കലിഫോർണിയ ∙ വെള്ളപ്പൊക്കത്തിൽ തകർന്ന വീടിന്റെ അറ്റകുറ്റപ്പണികൾക്കായി 100,000 ഡോളർ പോലും  നൽകാൻ വിസമ്മതിച്ച ഇൻഷുറൻസ് കമ്പനി സഹോദരിമാരോട് മോശമായി പെരുമാറിയെന്ന് സാൻ ബെർണാർഡിനോ കൗണ്ടി ജൂറി കണ്ടെത്തി. ഇതിനെ തുടർന്ന്  ജൂറി സഹോദരിമാർക്ക് 18 ദശലക്ഷം ഡോളർ അനുവദിക്കുകയായിരുന്നു. 

സാൻ ബെർണാർഡിനോ സുപ്പീരിയർ കോടതിയിൽ ആറാഴ്ചത്തെ വിചാരണയെത്തുടർന്ന് ഏപ്രിൽ 18 ന് പിനൺ ഹിൽസ് നിവാസികളായ ജെന്നിഫർ ഗാർനിയർ, ആഞ്ചല ടോഫ്റ്റ് എന്നിവരുടെ  കഷ്ടപ്പാടുകൾക്ക് 6 മില്യൻ ഡോളറും, നഷ്ടപരിഹാരമായി 12 മില്യൻ ഡോളറും വിധിച്ചതായി അവരുടെ അഭിഭാഷകൻ മൈക്കൽ ഹെർണാണ്ടസ് പറഞ്ഞു.

2020 സെപ്റ്റംബറിൽ സാൻ ബെർണാർഡിനോ സുപ്പീരിയർ കോടതിയിൽ ഫയൽ ചെയ്ത കേസ് പ്രകാരം, 2019 ഫെബ്രുവരി 15 ന് ഉണ്ടായ കൊടുങ്കാറ്റിനെ തുടർന്ന്  സഹോദരിമാരായ ഗാർനിയറുടെയും ടോഫ്റ്റിൻ്റെയും വീട് തകർന്നിരുന്നു. ഇവർക്ക് നാശനഷ്ടം ഉണ്ടാകുകയും വീട് വാസയോഗ്യമല്ലാതായി തീരുകയും ചെയ്തുവെന്നാണ് കേസ്.

English Summary:

Jury Awards California Sisters $18 Million from Insurance Company that Offered only $5,000 for Storm Damage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com