കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ വാർഷിക സുവനീർ കവർ പ്രകാശനം നിർവഹിച്ചു
Mail This Article
നാഷ്‌വിൽ ∙ കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ) രൂപീകരിച്ചതിന്റെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഈ വർഷം പുറത്തിറക്കുന്ന സുവനീറിന്റെ കവർ പ്രകാശനം സ്റ്റീഫൻ ദേവസ്സി നിർവഹിച്ചു. കല്പടവുകൾ എന്നാണ് സുവനീറിന് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞുപോയ പതിനഞ്ചുവർഷത്തെ കാൻ പ്രവർത്തനങ്ങളുടെ ഒരു നേർക്കാഴ്ച്ചയാകാൻ പോകുന്ന സുവനീർ പ്രശസ്ത സിനിമാതാരം ദിവ്യ ഉണ്ണി സെപ്റ്റംബറിൽ നടക്കാൻ പോകുന്ന കാൻ ഓണാഘോഷവേളയിൽ പ്രകാശനം ചെയ്യും.
കഥകൾ, കവിതകൾ, ലേഖനങ്ങൾ, സംഗീത-സാഹിത്യ-സാമൂഹ്യ മേഖലകളിലെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, മറ്റു രചനകൾ എന്നിവകൊണ്ട് സുവനീർ സമ്പന്നമായിരിക്കും. അമേരിക്കയിലെയും കേരളത്തിലെയും നിരവധി സാഹിത്യകാരന്മാരും സാംസ്‌കാരിക മേഖലയിലെ പ്രമുഖരും സുവനീറിന്റെ വിജയത്തിനായി സഹകരിക്കുന്നുണ്ട്.
7 അംഗ സുവനീർ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്. ശങ്കർ മന (ചീഫ് എഡിറ്റർ), ഷിബു പിള്ള (മനേജിങ്ങ് എഡിറ്റർ), ഡോ. സുശീല സോമരാജൻ, മനോജ് രാജൻ, സുമ ശിവപ്രസാദ്, സന്ദീപ് ബാലൻ, ദിയ മനോജ് എന്നിവരാണ് കമ്മിറ്റി അംഗങ്ങളായി പ്രവർത്തിക്കുന്നത്.