ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മാതൃദിനം ആഘോഷിച്ചു

Mail This Article
ഷിക്കാഗോ ∙ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ മദേഴ്‌സ് ഡേ ആഘോഷിച്ചു. മേയ് 12 ഞായറാഴ്ച അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനകൾക്ക് ശേഷം, അമ്മമാർക്ക് പൂക്കൾ നൽകുകയും അവർക്ക് വേണ്ടി പ്രത്യേക പ്രാർഥനയും ആശീർവാദവും നൽകുകയും ചെയ്തു. ഫാ. മാത്യു ഏറ്റിയെപ്പള്ളിയുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപെട്ട വിശുദ്ധ കുർബ്ബാനയെ തുടർന്നാണ് പ്രധാന ആഘോഷങ്ങൾ നടത്തപ്പെട്ടത്. ഫാ. ഏറ്റിയെപ്പള്ളിൽ സന്ദേശം നൽകി. വികാരി ഫാ സിജു മുടക്കോടിയിൽ, ഡോ. ജോജി പുളിയംപള്ളിൽ, അസി. വികാരി ഫാ ജോഷി വലിയവീട്ടിൽ എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

മദേഴ്‌സ് ഡേ ആഘോഷങ്ങളിൽ നിരവധി ആളുകൾ പങ്കെടുത്തു. വിനോദ പരിപാടികൾക്ക് പോൾസൺ കുളങ്ങര, സ്റ്റീഫൻ ചൊള്ളമ്പേൽ, സിബി കൈതക്കത്തൊട്ടിയിൽ, സാജു കണ്ണമ്പള്ളി, ബിനു പൂത്തുറയിൽ എന്നിവർ നേതൃത്വം നൽകി. ടീൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട "അമ്മക്കൊരു സമ്മാനം" എന്ന പരിപാടിയും മലബാർ കേറ്ററിങ്ങ് സ്പോൺസർ ചെയ്ത പായസ വിതരണവും ആഘോഷങ്ങൾക്ക് നിറവും സ്വാദും നൽകി. വികാരി. ഫാ സിജു മുടക്കോടിയിൽ, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, ബിനു പൂത്തുറയിൽ, നിബിൻ വെട്ടിക്കാട്ട്, സെക്രട്ടറി സണ്ണി മേലേടം എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.