ADVERTISEMENT

ഡാളസ് ∙ കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പ്രഥമ മെത്രാപ്പൊലീത്തയും പരമാധ്യക്ഷനുമായിരുന്ന മാര്‍ അത്തനേഷ്യസ് യോഹാന്റെ പൊതുദർശനം ഇന്ന് ഡാലസിൽ നടക്കും. 

മേയ് 15ന് (ഇന്ന്) വൈകുന്നേരം 4 മണി മുതൽ 8 മണി വരെ ഡാലസിലെ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോമിലാണ് (13005 Greenville Avenue, Dallas, TX 75243) പൊതുദർശനം. പൂക്കൾക്ക് പകരം, കഴിഞ്ഞ കുറച്ച് മാസങ്ങളിൽ യോഹന്നാന്‍റെ ഹൃദയത്തോട് ഏറ്റവും അടുത്ത് നിന്നിരുന്ന ശുശ്രൂഷാ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി 'ഇൻ മെമ്മറി ഫോർ എറ്റേണിറ്റി' എന്ന പ്രത്യേക ഫണ്ടിലേക്ക് സംഭാവനകൾ നൽകാവുന്നതാണ്. 

ഇന്ത്യയിലും ഏഷ്യയിലും ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘടനയായ ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിൽ മുമ്പ് അറിയപ്പെട്ടിരുന്ന ജിഎഫ്എ വേൾഡിന്‍റെ സ്ഥാപക പ്രസിഡന്‍റായിരുന്നു. ഭാര്യ ഗിസെല, മകൻ ഡാനിയേൽ, മകൾ സാറ, പേരക്കുട്ടികൾ: ഡേവിഡ്, എസ്തർ, ജോനാ, ഹന്ന, ലിഡിയ, നവോമി, നോഹ. 2024 മേയ് 15 ബുധനാഴ്ച വൈകുന്നേരം 4 - 8 മണി വരെ ഡാലസിലെ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോമിൽ (13005 Greenville Avenue, Dallas, TX 75243) പൊതുദർശനം ഉണ്ടായിരിക്കും. സംസ്കാരം തിരുവല്ലയിൽ നടക്കും. 

English Summary:

Mar Athanasius John Metropolitan Public View in Dallas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com