ഹൂസ്റ്റനിൽ പ്രീ- മാര്യേജ് കോഴ്സ് സമാപിച്ചു
Mail This Article
ഹൂസ്റ്റൺ ∙ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പ്രീ മാര്യേജ് കോഴ്സ് സംഘടിപ്പിച്ചു. ക്നാനായ റീജിയൻ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ നടന്ന ക്യാംപിൽ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ, ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ.ബിപി തറയിൽ, ടോണി പുല്ലാപ്പള്ളിൽ ബെന്നി കാഞ്ഞിരപ്പാറ, റെസിൻ ഇലക്കാട്ട്,സ്വേനിയ ഇലക്കാട്ട്, ജോൺസൺ വട്ടമറ്റത്തിൽ, എലിസബത്ത് വട്ടമറ്റത്തിൽ, ദീപ്തി ടോമി, ജിറ്റി പുതുക്കേരിൽ, ജയ കുളങ്ങര, ജോണി ചെറുകര, ജൂലി സജി കൈപ്പുങ്കൽ, തുടങ്ങിയവർ വിവിധ വിഷയങ്ങളെപ്പറ്റി ക്ലാസുകൾ എടുത്തു.
മേയ് 10 മുതൽ 12 വരെ നടന്ന ക്യാംപിൽ വിവിധ ഇടവകകളിൽനിന്നായി നാൽപതോളം യുവജനങ്ങൾ പങ്കെടുത്തു. കുടുംബജീവിതത്തിന്റെ വിവിധ മേഖലയിലുള്ള വിഷയങ്ങളെക്കുറിച്ചും ആത്മീയവും മനഃശാസ്ത്രപരവും ഭൗതികവുമായ ക്ലാസുകളായിരുന്നു.
വിവാഹഒരുക്കസെമിനാർ അനുഗ്രഹപ്രദവും ഉപകാരപ്രദവുമായിരുന്നുവെന്നു പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും എല്ലാവരുടെയും കുടുംബജീവിതം സുരഭിലവും ആനുഗ്രഹപ്രദമായിത്തീരട്ടെ എന്നും വികാരി ജനറാൾ ഫാ. തോമസ് മുളവനാലും, ഫാ. മുത്തോലത്തും, ടോണി പുല്ലാപ്പള്ളിലും ആശംസിച്ചു.
(വാർത്ത: ബിബി തെക്കനാട്ട്)