ADVERTISEMENT

ന്യൂയോർക്ക് ∙ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ മാധ്യമരംഗത്തെ പ്രഗത്ഭരെ അണിനിരത്തി സംഘടിപ്പിക്കുന്ന 'ഗ്രൗണ്ടിങ്' എന്ന് നാമകരണം ചെയ്തിട്ടുള്ള ജേർണലിസം സെമിനാറും വർക്ക് ഷോപ്പും മേയ് മാസം 25ന് ന്യൂയോർക്ക് സമയം രാവിലെ 9 മണിക്ക് ആരംഭിക്കും. ഇന്ത്യൻ സമയം ശനിയാഴ്ച വൈകുന്നേരം 6.30ന്.

മാതൃഭൂമി ടെലിവിഷൻ ചാനലിന്റ ഡെപ്യൂട്ടി എഡിറ്റർ ഡി. പ്രേമേഷ് കുമാർ, 'ദി ഫോർത്' ചാനലിന്റെ ന്യൂസ് ഡയറക്ടർ ശ്രീജൻ ബാലകൃഷ്ണൻ, മുപ്പത്തിഅഞ്ചു വർഷമായി എബിസി ന്യൂസിലെ സീനിയർ എഡിറ്ററായ  ഡാൻ കൂളർ എന്നിവരായിരിക്കും ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ഇന്ത്യാ പ്രസ് ക്ലബ് നാഷനൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, ട്രെഷറർ വിശാഖ് ചെറിയാൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ് വിവരം.  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ  മുതിർന്ന മാധ്യമ പ്രവർത്തകരും ഇതിൽ പങ്കെടുക്കുന്നതും അറിവുകൾ പങ്കിടുന്നതുമാണെന്ന് അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം പറഞ്ഞു.

സൂമിലൂടെ നടക്കുന്ന ഈ പരിപാടിയിൽ പ്രസ് ക്ലബ് അംഗങ്ങൾക്ക് മാത്രമല്ല മാധ്യമ രംഗത്തോട് താല്പര്യമുള്ള എല്ലാമലയാളികൾക്കും ഭാഗഭാക്കാവുന്നതാണ് എന്ന് ഇന്ത്യ പ്രസ് ക്ലബ് നാഷനൽ വൈസ് പ്രസിഡന്റ് അനിൽ കുമാർ ആറന്മുള അറിയിച്ചു. ഐപിസിഎൻഎ വെബ്സൈറ്റിലുള്ള ലിങ്കിൽ റജിസ്റ്റർ ചെയ്താൽ മാത്രം മതി. റജിസ്ട്രേഷൻ  സൗജന്യമാണ്. അമേരിക്കയിലെ മലയാളി സുഹൃത്തുക്കൾ ഈ അവസരം പ്രയോജനപ്പടുത്തണമെന്ന് നാഷനൽ ജോയിന്റ് സെക്രട്ടറി ആശ മാത്യു അഭ്യർഥിക്കുന്നു.  2024 - 25 വർഷത്തെ പ്രവർത്തന പരിപാടികളിൽ ആദ്യത്തേതാണ് സെമിനാർ. തുടർന്നും അംഗങ്ങൾക്കു പ്രയോജനപ്രദമാകുന്ന പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കാൻ പുതിയ നേതൃത്വം പ്രതിജ്ഞാബദ്ധമാണെന്ന് നാഷനൽ ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം അറിയിക്കുകയുണ്ടായി.

ഐപിസിഎൻഎ മാധ്യമ ശ്രീ, മാധ്യമ രത്ന പുരസ്‌കാര ചടങ്ങുകൾ 2025 ജനുവരി 10 നു കേരളത്തിൽ ആണ് നടക്കുക. 2025 സെപ്റ്റംബർ - ഒക്ടോബറിൽ ആണ് അമേരിക്കയിൽ വച്ച് നടക്കുന്ന ത്രിദിന രാജ്യാന്തര മാധ്യമ കോൺഫറൻസ് ന്യൂ ജേഴ്‌സി-ന്യൂ യോർക്ക് ഏരിയയിൽ സംഘടിപ്പിക്കുന്നത്. ഇതിൽ പങ്കെടുക്കാനായി ഈ വെബ് ലിങ്കിൽ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യാവുന്നതാണ്: https://indiapressclub.org/grounding/

English Summary:

India Press Club of North America's Seminar and Training

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com