ന്യൂജഴ്സി പള്ളിയിൽ പ്രധാന തിരുനാളിന് കൊടിയേറി
Mail This Article
ന്യൂജേഴ്സി ∙ ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദേവാലയത്തിൽ പ്രധാന തിരുനാളിന് കൊടിയേറി. മേയ് 31 വെള്ളിയാഴ്ച്ച വൈകുന്നേരം ഇടവക വികാരി ഫാ. ലിജോ കൊച്ചുപറമ്പിൽ പതാക ഉയർത്തി. തുടർന്ന് വി. കുർബാനയും പരേതർക്കായുള്ള പ്രാർഥനയും മെഴുകുതിരി പ്രദിക്ഷണവും നടന്നു.
ജൂൺ 1 ശനിയാഴ്ച്ച വൈകുന്നേരം 5:30ന് ഫാ. റിജോ ജോൺസൺ ഇംഗ്ലീഷ് കുർബാനയർപ്പിക്കും. തുടർന്ന് വിവിധ മിനിസ്ട്രികൾ നേതൃത്വം നൽകുന്ന കല സന്ധ്യയും ഗാനമേളയും അരങ്ങേറും, ഇതോടൊപ്പം യുവജനങ്ങൾ ഒരുക്കുന്ന നാടൻ തട്ടുകടയും ഭക്ഷ്യ മേളയും ഉണ്ടാകും.
ജൂൺ 2 ഞായറാഴ്ച്ച വൈകുന്നേരം 4ന് നടക്കുന്ന തിരുനാൾ റാസ കുർബാനയിൽ ഫാ. ജോബി പൂച്ചുകണ്ടത്തിൽ മുഖ്യ കാർമികത്വം വഹിക്കും. ഫാ. മാത്യു മേലേടത്ത്, ഫാ. ബിബി തറയിൽ, ഫാ. ജോൺസൺ മൂലക്കാട്ട് എന്നിവർ സഹകാർമികരാകും. തുടർന്ന് പ്രദിക്ഷണവും വിശുദ്ധ കുർബാനയുടെ ആശീർവാദവും. ഷാജി വെമ്മേലിയും കുടുംബവുമാണ് തിരുനാൾ പ്രസുദേന്തിമാർ.
(വാർത്ത ∙ സിജോയ് പറപ്പള്ളിൽ)