അപ്പോക്കലിപ്‌റ്റിക് വിശ്വാസം: ആദ്യ ഭാര്യയെയും രണ്ടാം ഭാര്യയുടെ മക്കളെയും കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ
Mail This Article
ഐഡഹോ ∙ ഐഡഹോയിൽ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ ചാഡ് ഡേബെല്ലിന് ജഡ്ജി സ്റ്റീവൻ ബോയ്സ് വധശിക്ഷ വിധിച്ചു. കൊലപാതകം, ഗൂഢാലോചന എന്നിവ കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ചാഡ് ഡേബെല്ലിനെ ജൂറിയുടെ ശുപാർശ പ്രകാരം ശനിയാഴ്ച വധശിക്ഷയ്ക്ക് വിധിച്ചത്. ആദ്യ ഭാര്യ ടാമി ഡേബെല്ലും രണ്ടാം ഭാര്യയുടെ മക്കളായ ടൈലി റയാൻ(16), ജോഷ്വ 'ജെജെ' വാലോ (7) എന്നിവരെയുടെ കൊലപാതകമാണ് പ്രതിക്കെതിരെ ചുമത്തിയത്.
ഈ കേസിൽ അധികാരം, ലൈംഗികത, പണം, അപ്പോക്കലിപ്‌റ്റിക് ആത്മീയ വിശ്വാസങ്ങൾ എന്നിവയാണ് ചാഡ് ഡേബെല്ലിനെ കൃത്യം നടത്താൻ പേരിപ്പിച്ചതെന്ന് പ്രോസിക്യൂട്ടർമാർ ആരോപിച്ചു. ലോകം ഉടൻ അവസാനിക്കുമെന്ന വിശ്വാസമാണ് അപ്പോക്കലിപ്‌റ്റിക് ആത്മീയ വിശ്വാസമെന്ന അറിയപ്പെടുന്നത്.കൊലപാതകങ്ങളുമായി ഡേബെല്ലിനെ ബന്ധിപ്പിക്കാൻ മതിയായ തെളിവുകൾ ഇല്ലെന്ന് ഡേബെല്ലിന്റെ പ്രതിഭാഗം അഭിഭാഷകൻ ജോൺ പ്രിയർ വിചാരണയ്ക്കിടെ വാദിച്ചിരുന്നു.
കേസിൽ ചാഡിന്‍റെ രണ്ടാം ഭാര്യ വാലോ ഡേബെല്ലിനും പങ്കാളിത്തമുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് വാലോ ഡേബെല്ലിനെ കഴിഞ്ഞ വർഷം ശിക്ഷിക്കുകയും പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. വാലോ ഡേബെല്ലിന്റെ മൂത്ത സഹോദരൻ അലക്സ് കോക്സാണിനെയും കേസിൽ പ്രതി ചേർക്കാൻ നീക്കമുണ്ടായിരുന്നു. 2019 അവസാനത്തോടെ കോക്സ് മരിച്ചതിനാൽ കുറ്റം ചുമത്തിയില്ല.ഐഡഹോയിലെ നിയമപ്രകാരം കുത്തിവയ്പ്പിലൂടെയോ വെടിവച്ചോ വധശിക്ഷ നടപ്പാക്കാം