ADVERTISEMENT

ഡാലസ് ∙ ടെക്സസിലെ ഡാലസിൽ താമസിക്കുന്ന അനഖ നായർ ഈ വർഷത്തെ കാൻ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്‍റെ ഭാഗമായി കാൻസ് രാജ്യാന്തര ആർട് ബിനാലെയിൽ ലോകമെമ്പാടുമുള്ള 50 കലാകാരന്മാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് ജില്ലയിലെ  ഒറ്റപ്പാലം സ്വദേശിയായ അനഖ  കലാകാരി, എഴുത്തുകാരി എന്നീ നിലകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഈ വർഷത്തെ കാൻ ഇന്‍റർനാഷനൽ ആർട് ബിനാലെയിലെ ഇന്ത്യൻ വംശജരായ ഏക കലാകാരിയാണ് അനഖ.

പിഎകെഎസ് ഗാലറിയുമായി സഹകരിച്ച് എംഎഎംഎജി മോഡേൺ ആർട് മ്യൂസിയം സംഘടിപ്പിച്ച പ്രദർശനത്തിൽ  ‘ദ ഗോൾഡൻ സൽസ അവറും’ ‘അനന്ത്യ’യുമെന്ന അനഖയുടെ രണ്ട് ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. പിന്തുണച്ച എല്ലാവർക്കും അനഖ നന്ദി അറിയിച്ചു. 

woman-from-ottappalam-makes-it-to-cannes-biennale
English Summary:

Anakha Nair, a Malayali from Dallas, Recognized at the Can Art Biennale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com