അന്നമ്മ ഏബ്രഹാം ഹൂസ്റ്റണില്‍ അന്തരിച്ചു
Mail This Article
ഹൂസ്റ്റണ്‍ ∙ ഐപിസി ഹെബ്രോന്‍ ഹൂസ്റ്റണ്‍ സഭാംഗമായ പെരുമ്പലത്ത് പി.എം. ഏബ്രഹാമിന്‍റെ (ബേബിച്ചന്‍) ഭാര്യ അന്നമ്മ ഏബ്രഹാം (കുഞ്ഞനാമ്മ-73) ഹൂസ്റ്റണില്‍ അന്തരിച്ചു. വടക്കേപറമ്പില്‍ എടക്കര, നിലമ്പൂര്‍ കുടുംബാംഗമാണ് പരേത. കഴിഞ്ഞ 47 വര്‍ഷമായി ഹൂസ്റ്റണിലാണ് താമസിച്ചിരുന്നത്. നഴ്സായിരുന്ന അന്നമ്മയ്ക്ക് 2 മക്കളും 5 കൊച്ചുമക്കളും ഉണ്ട്. മക്കള്‍: ബ്ലസണ്‍ ഏബ്രഹാം, സാജന്‍ ഏബ്രഹാം. മരുമക്കള്‍: ജോളി, ഷീന.
ഭൗതീക ശരീരം ജൂണ്‍ 7 ന് വൈകിട്ട് 6.30 മുതല്‍ 8.30 വരെ ഐപിസി ഹെബ്രോന്‍ ഹൂസ്റ്റണ്‍ (4660 S Sam Houston Pkwy E, Houston, TX 77048) ചര്‍ച്ചില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് അനുസ്മരണ സമ്മേളനവും നടക്കും. ശനിയാഴ്ച രാവിലെ 9 മുതല്‍ 11.00 വരെ സഭാമന്ദിരത്തില്‍ വെച്ച് സംസ്കാര ശുശ്രൂഷകളും നടത്തിയ ശേഷം സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം, 1310 N മെയിൽ സെന്‍റ്, പെയർലാൻഡ്( TX 77581)സെമിത്തേരിയില്‍ സംസ്കാരവും നടക്കും. സംസ്ക്കാര ശുശ്രൂഷകള്‍ തത്സമയ-സ്ട്രീമിങ് മുഖാന്തിരം prayermountmedia.com എന്ന ഓണ്‍ലൈനില്‍ ഉണ്ടായിരിക്കും
(വാര്‍ത്ത ∙ രാജന്‍ ആര്യപ്പള്ളില്‍)