ADVERTISEMENT

ഡാലസ്∙ നോര്‍ത്ത് ടെക്സസിലെ പ്രമൂഖ സാംസ്കാരിക സംഘടനയായ ഡാലസ് മലയാളി അസോസിയേഷന്‍റെ വാര്‍ഷിക പൊതുയോഗം ജൂണ്‍ 9ന്, ഞായറാഴ്ച വൈകിട്ട് 6.30ന് ഇർവിങ് പസന്ത് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുവാന്‍  തീരുമാനിച്ചു. അസോസിയേഷന്‍ സ്റ്റേറ്റ് റജിസ്റ്റേഡ് അംഗങ്ങളായ ഡക്സ്റ്റര്‍ ഫെരേര, തൊമ്മച്ചന്‍ മുകളേല്‍, ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ ബിജു ലോസണ്‍, സെക്രട്ടറി ലിജി തോമസ്, ട്രഷറര്‍ സുനു മാത്യു, മറ്റു കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വമേകുന്ന പൊതു യോഗത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കും. 

ഇതോടൊപ്പം ഓഗസ്റ്റ് 8 മുതല്‍ 11 വരെ ഡോമിനിക്കന്‍ റിപ്പബ്ലിക്കല്‍ വച്ചു നടക്കുന്ന ഫോമ രാജ്യാന്തര കണ്‍വന്‍ഷനിലേക്കുള്ള ഏഴു പ്രതിനിധികളെ പൊതുയോഗം തിരഞ്ഞെടുക്കും. 

കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി നിര്‍ജീവമായ അസോസിയേഷന്‍റെ സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ഊര്‍ജിതമാക്കുക എന്ന ലക്ഷ്യത്തോടെ കാലോചിതവും സമഗ്രവുമായ പദ്ധതികള്‍ പ്രമൂഖരായ ഡാലസ് മലയാളികളുടെ സഹകരണത്തോടെ നടപ്പാക്കുമെന്ന് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു. 

അസോസിയേഷന്‍റെ അഭ്യദയകാംക്ഷയികളും മുന്‍ വര്‍ഷങ്ങളിലെ ഭാരവാഹികളും പൊതുയോഗത്തില്‍ പങ്കെടുക്കണമെന്ന് നേതാക്കന്‍ അഭ്യര്‍ഥിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com