ഫിലഡൽഫിയയിൽ 'സ്നേഹഗീതം 2024' സംഗീത വിരുന്ന്
Mail This Article
ഫിലഡൽഫിയ ∙ ക്രിസ്ത്യൻ ഗാനങ്ങൾ ആലപിക്കുന്ന പ്രശസ്ത ഗായകൻ ബിനോയ് ചാക്കോയുടെ 'സ്നേഹഗീതം 2024' എന്ന സംഗീത പരിപാടി ജൂൺ 9, 2024, ഞായറാഴ്ച, വൈകിട്ട് 6:30 ന് ഫിലഡൽഫിയ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി (455 ടോമ്ലിൻസൺ റോഡ്, ഫിലഡൽഫിയ, PA 19116) വേദിയിൽ നടക്കും. ഹെവൻലി ബീറ്റ്സ് റേഡിയോയുടെ നേതൃത്വത്തിൽ, ഗ്ലോബൽ ട്രാവൽ എക്സ്പെർട്സും, ദി വർഗീസ് തോമസ് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിവിധ കലാകാരന്മാരും വേദിയിലുണ്ടാകും. പ്രശസ്ത കീബോർഡിസ്റ്റ് വിജു ജേക്കബ്, സാംസൺ ഹെവൻലി ബീറ്റ്സ്, അബിയ മാത്യു, ജെസ്‌ലിൻ, സാബു വർഗീസ്, ഷെറിൻ, ഷൈനി എന്നിവരുടെ ആലാപനങ്ങളും ഈ സംഗീതവിരുന്നിൽ ഉണ്ടാകും.
സഭാ വ്യത്യാസമെന്യേ ഏവർക്കും സ്വാഗതം. ഈ പ്രോഗ്രാമിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ. തമ്പി മാർക്കസ്-(267) 582-6045, ബ്ര. മാത്യു (ബെന്നി)-(215) 850-7348, പാസ്റ്റർ. വെസ്ലി ഡാനിയൽ- (215) 964-1452.