ADVERTISEMENT

വാഷിങ്ടൻ ഡി.സി ∙ ദക്ഷിണ അതിർത്തിയിലെ കുടിയേറ്റം തടയാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ബൈഡൻ പുറപ്പെടുവിച്ചു. പ്രസിഡന്റ് ബൈഡന്റെ ഈ ഉത്തരവ്, കുടിയേറ്റക്കാരെ യുഎസ് - മെക്സിക്കോ അതിർത്തിയിൽ അഭയം തേടുന്നത് തടയുന്നു. വർഷങ്ങളായി കോൺഗ്രസ് പരിഗണിച്ച ഏറ്റവും പ്രധാനപ്പെട്ട അതിർത്തി സുരക്ഷാ നിയന്ത്രണങ്ങളുള്ള ഉഭയകക്ഷി നിയമനിർമാണം റിപ്പബ്ലിക്കൻമാർ തടഞ്ഞതിനാൽ എക്സിക്യൂട്ടീവ് നടപടിയെടുക്കാൻ താൻ നിർബന്ധിതനാണെന്ന് ബൈഡൻ പറഞ്ഞു.

2024-ലെ തിരഞ്ഞെടുപ്പിനു മുൻപ്, കുടിയേറ്റം വർധിക്കുന്നത് തടയുന്നതിനും വോട്ടർമാർക്കിടയിലെ ആശങ്ക പരിഹരിക്കുന്നതിനുമുള്ള നാടകീയ നീക്കമായിട്ടാണ് നടപടിയെ വിലയിരുത്തുന്നത്.

English Summary:

Biden Signs Executive Order Drastically Tightening Border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com