ADVERTISEMENT

ഡാലസ് ∙ അമേരിക്കയിൽ സന്ദർശനത്തിന് എത്തിയ മാർത്തോമ്മാ സഫ്രഗൻ മെത്രാപ്പൊലീത്ത റവ. ഡോ. യുയാക്കിം മാർ കൂറിലോസിന്‌‌‌ ഡാലസ് ലവ് ഫീൽഡ് വിമാനത്താവളത്തിൽ  സ്വീകരണം നൽകി.‌ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് അസിസ്റ്റന്‍റ്  വികാരി റവ. ഏബ്രഹാം തോമസ്, സെഹിയോൻ മാർത്തോമ്മാ ചർച്ച് വികാരി റവ.ജോബി ജോൺ, സെന്‍റ്  പോൾസ് മാർത്തോമാ ചർച്ച് വികാരി റവ. ഷൈജു സി. ജോയ്, പി.ടി. മാത്യു, ചെറിയാൻ അലക്സാണ്ടർ, ഭദ്രാസന കൗൺസിൽ അംഗം ഷാജി രാമപുരം, റോജി തുടങ്ങിയവർ വിമാനത്താവളത്തിൽ തിരുമേനിയെ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു.

ജൂൺ 7  ന് രാവിലെ ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ചിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന വിശുദ്ധ കുർബാനയിൽ യുയാക്കിം മാർ കൂറിലോസ് മുഖ്യകാർമികത്വം വഹിക്കും. ജൂൺ 9ന് രാവിലെ ഡാലസ് സെന്‍റ്  പോൾസ് മാർത്തോമാ ചർച്ചിൽ നടക്കുന്ന വിശുദ്ധ കുർബാനയിലും മാർ കൂറിലോസ് പങ്കെടുക്കും 

English Summary:

Rt. Rev. Dr. Euyakim Mar Coorilos Suffragan Metropolita was Welcomed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com