ADVERTISEMENT

ഹൂസ്റ്റൺ∙ സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിന്‍റെ (SIUCC) ആഭിമുഖ്യത്തിൽ വ്യവസായ സംരംഭക സെമിനാർ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി  സംഘാടകർ അറിയിച്ചു. സംഘടനയുടെ ആസ്ഥാന കേന്ദ്രമായ സ്റ്റാഫോഡിലുള്ള ചേംബർ ഹാളിലാണ്  (445 മർഫി റോഡ്, സ്യൂട്ട് 101, സ്റ്റാഫോർഡ്, TX 77477) വ്യവസായ സംരംഭകർക്കുള്ള ബിസിനസ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. ജൂൺ 9 ന് വൈകുന്നേരം 7 മുതൽ 9 വരെയാണ് സെമിനാർ. 

അമേരിക്കയിലെ ഇൻഷുറൻസ് രംഗത്ത് ദീർഘവർഷങ്ങളുടെ അനുഭവ സമ്പത്തും പരിചയ സമ്പന്നനുമായ പ്രമുഖ ഇൻഷുറൻസ് ലീഡർ ജോർജ് ജോസഫാണ്  സെമിനാർ നയിക്കുക .ചേംബർ പ്രസിഡന്‍റ് സക്കറിയ കോശി അധ്യക്ഷത വഹിക്കും. ഒന്നാമത്തെ സെഷനിൽ ബിസിനസ് രൂപീകരണം, ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും തിരഞ്ഞെടുപ്പ്, പേര് തിരഞ്ഞെടുക്കലും റജിസ്ട്രേഷനും,ബിസിനസിന്‍റെയും റജിസ്ട്രേഷന്‍റെയും രൂപീകരണം. ഉടമസ്ഥാവകാശം, എസ് കോർപ്പറേഷൻ, എൽഎൽസി, സി കോർപ്പറേഷൻ,  ഫെഡറൽ ഇഐഡിയും സ്റ്റേറ്റ് ഐഡിയും തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിക്കും 

രണ്ടാമത്തെ സെഷനിൽ ബിസിനസ് നടത്തിപ്പ് സംബന്ധിച്ചുള്ളതാണ്. മൂലധനവും ബിസിനസ് ലോണും, ബാങ്ക് വായ്പ, നികുതിയിളവ്, നികുതി മാറ്റിവെച്ച ബിസിനസ് ചെലവുകൾ, ബിസിനസ് ഇൻഷുറൻസ് പ്ലാനുകൾ, കൊമേഴ്‌സ്യൽ ഓട്ടോ, വർക്കേഴ്‌സ് കോം., ബിസിനസ് ഓണേഴ്‌സ് ലയബിലിറ്റി ഇൻഷുറൻസ് പ്ലാനുകൾ,എംപ്ലോയി ഗ്രൂപ്പ് ബെനഫിറ്റ് പ്ലാനുകൾ, പ്രധാന ജീവനക്കാരുടെ ആനുകൂല്യ പദ്ധതികൾ, ഗ്രൂപ്പ് ലൈഫ്, ഗ്രൂപ്പ് ഡിസെബിലിറ്റി, ഗ്രൂപ്പ് എൽടിസി പ്ലാനുകൾ 401(k) പ്ലാനുകൾ, ആദായ നികുതി, ഇൻഷുറൻസ്, നിയമ പ്രശ്നങ്ങൾ തുടങ്ങിയവ അവതരിപ്പിക്കും. 

അവസാന സെഷനിൽ ബിസിനസ് ഉടമകൾക്കുള്ള പദ്ധതികൾ അവതരിപ്പിക്കും. ബിസിനസ് ഉടമകളുടെ ആനുകൂല്യ പദ്ധതികൾ എക്സിക്യൂട്ടീവ് ബെനിഫിറ്റ് പ്ലാനുകൾ, ലൈഫ്, ഡിസെബിലിറ്റി, എൽടിസി പ്ലാനുകൾ തുടങ്ങിയവ ചർച്ച ചെയ്യും. എല്ലാ ബിസിനസ് സംരംഭകരേയും ഈ സെമിനാറിലേക്കു സ്വാഗതം ചെയ്യുന്നുവെന്നു സംഘാടകർ അറിയിച്ചു. പങ്കെടുക്കുന്നവർ ബന്ധപ്പെടെണ്ട   നമ്പറുകൾ 
സക്കറിയ കോശി 281-780-9764
സണ്ണി കാരിക്കൽ : 832-566 -6806  
ജിജി ഓലിക്കൻ: 713-277-8001

English Summary:

South Indian US Chamber of Commerce: Entrepreneurship Seminar Sunday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com