പൗലോസ് കുയിലാന്റെ ഷോർട്ട് ഫിലിം ഉടൻ റിലീസിന്
Mail This Article
×
ന്യൂയോര്‍ക്ക് ∙ അമേരിക്കയില്‍ ജീവിക്കുന്ന ഒരു മലയാളിയുടെ ഉള്ളില്‍ നിറഞ്ഞ, കേരളത്തിലെ യുവാക്കളോടുള്ള നിറഞ്ഞ സ്‌നേഹത്തിന്റെ പ്രതിഫലനമാണ് 'തന്ത 'എന്ന ഷോര്‍ട്ട് ഫിലിം. ഹെല്‍ത്ത് ആന്‍ഡ് ആര്‍ട്‌സ് യു.എസ്.എയുടെ ബാനറില്‍ നിര്‍മാണവും സംവിധാനവും പ്രധാന വേഷവും പൗലോസ് കുയിലാടാന്‍ കൈകാര്യം ചെയ്യുന്നു.
എബി വര്‍ഗീസ് തിരക്കഥ രചിച്ച ഈ ചെറു സിനിമയില്‍ സിനിമ, ടെലിവിഷന്‍ താരം അഞ്ജന അപ്പുക്കുട്ടന്‍, പാര്‍വതി, അവിനാശ്, ജോഹാന്‍ ജോസ് തോമസ്, ജോണ്‍സണ്‍ കനകമല, പ്രവീണ്‍തുടങ്ങി ഒട്ടനവധി താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു.
ഉടന്‍ തന്നെ യു ട്യൂബിലൂടെ 'തന്ത' റിലീസ് ചെയ്യും. പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ജോസ് തോമസ് 2025-ല്‍ അമേരിക്കയില്‍ ചിത്രീകരിക്കാനിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ പണിപ്പുരയിലും കുയിലാടന്‍ തന്നെയാണ് മുഖ്യശില്പി.
English Summary:
Thantha Malayalam Short Film Will be Released in Youtube
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.