ADVERTISEMENT

ഷിക്കാഗോ ∙ ഫോമാ ജൂനിയർ അഫയേഴ്‌സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രേഡ് 5 മുതൽ ഗ്രേഡ് 12 വരെയുള്ള സ്കൂൾ കുട്ടികൾക്കായി എലോക്വൻസ്‌ 2024 എന്ന പേരിൽ മത്സരം സംഘടിപ്പിച്ചു. അഞ്ച് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ടഗ് ഓഫ് വേഡ്‌സും സിനോനിം ഗെയിം എന്നിവ ചേർന്നുള്ള മത്സരവും എട്ടാം മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി പ്രസംഗമത്സരവുമാണ് അരങ്ങേറിയത്. പ്രിലിമിനറി റൗണ്ട്, സെമി ഫൈനൽ റൗണ്ട്, ഫൈനൽ റൗണ്ട് എന്നിങ്ങനെ മൂന്നു റൗണ്ടുകളിലായി നടന്ന വാശിയേറിയ മത്സരങ്ങളിലാണ് വിജയികളെ കണ്ടെത്തിയത്. ഫൈനൽ മത്സരങ്ങളിൽ ഓരോ വിഭാഗത്തിലും ഏഴു മത്സരാർഥികൾ വീതം  മാറ്റുരച്ചു. ടഗ് ഓഫ് വേഡ്‌സ് വിഭാഗത്തിൽ ഫ്ലോറിഡയിൽ നിന്നുള്ള ജാനകി രാജ് ഒന്നാം സ്ഥാനവും രണ്ടും മൂന്നും സ്ഥാനങ്ങളിൽന്യൂജഴ്‌സിയിൽ നിന്നുള്ള ജ്യൂവൽ ജറാൾഡ്, അഫ്രിയൽ ഫെർണാണ്ടസ് എന്നിവരും കരസ്ഥമാക്കി.

fomaa-junior-affairs-eloquence-2024
അഫ്രിയൽ ഫെർണാണ്ടസ്, ജ്യൂവൽ ജറാൾഡ്, ജാനകി രാജ്.

പ്രസംഗമത്സരത്തിൽ ഷിക്കാഗോയിൽ നിന്നുള്ള സാൽവിൻ  ബിനോയ് ഒന്നാം സ്ഥാനം നേടി, രണ്ടാം സ്ഥാനത്തേക്ക് കനക്‌ടികട്ടിൽ നിന്നുള്ള അദ്വിത് നായർ, ഫ്ലോറിഡയിൽ നിന്നുള്ള ആൽഫ്രഡ്‌ ജിനോയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി, വിജയികൾക്ക് $300 $200 $100 വീതം ഡോളർ സമ്മാനവും ഫൈനലിൽ എത്തിയ മറ്റു കുട്ടികൾക്ക്  പ്രോത്സാഹന സമ്മാനമായി $25 വീതവും ക്യാഷ് അവാർഡ് നൽകി.

fomaa-junior-affairs-eloquence-2024
സാൽവിൻ ബിനോയ്, ആൽഫ്രഡ്‌ ജിനോ, അദ്വിത് നായർ.

ഫോമാ ജൂനിയർ അഫയേഴ്‌സ് കമ്മറ്റി ചെയർ പേഴ്സൺ ജൂബി വള്ളിക്കളത്തിന്‍റെ നേതൃത്വത്തിൽ ജാസ്മിൻ പരോളും നിവിൻ ജോസും പ്രസംഗമത്സരങ്ങളും, ടഗ് ഓഫ് വേഡ്‌സ് മത്സരങ്ങൾ ഷൈനി അബൂബക്കറും, പത്മരാജ് നായരും കോർഡിനേറ്റ് ചെയ്‌തു, ഡോക്ടർ ഷിജി അലക്സ്, ജോജോ വെള്ളാനിക്കൽ, സുനിതാ നായർ എന്നിവരായിരുന്നു പ്രസംഗമത്സരത്തിന്‍റെ വിധികർത്താക്കൾ, ഡോക്ടർ ജൂഡി റോയിയും ജാസ്മിൻ പരോളും ടഗ് ഓഫ് വേഡ്‌സിന്‍റെ വിധിനിർണയവും നടത്തി, പരിപാടിയുടെ മെഗാ സ്പോൺസറായി ഷിജു എബ്രഹാം, ഗോൾഡ് സ്പോൺസർ  സുബിൻ കുമാരൻ (കിയാൻ ഇന്‍റർനാഷനൽ)  സ്പോൺസർ ബൈജു വര്ഗീസ്, ഫോമാ നാഷനൽ പ്രസിഡന്‍റ് ഡോ. ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണികടവിൽ, വൈസ് പ്രസിഡന്‍റ്‌ സണ്ണി വള്ളികളം, ജോയിന്‍റ്‌ സെക്രട്ടറി ഡോ. ജയ്മോൾ ശ്രീധർ, ജോയിന്‍റ്‌ ട്രഷറർ ജയിംസ് ജോർജ് എന്നിവർ ചടങ്ങിൽ വിജയികൾക്ക് ആശംസകൾ അറിയിച്ചു. കൂടാതെ 2024 ആഗസ്റ്റ് 8 ന് ഡൊമിനിക്കൻ റിപ്പബ്ലിക്കിലുള്ള പുന്താ കാനയിൽ വച്ച് നടത്തപ്പെടുന്ന ഫോമാ ഇന്‍റർനാഷനൽ കൺവൻഷനിൽ എല്ലാ വിജയികളെയും ആദരിക്കുമെന്നും എക്സിക്യുട്ടീവ് കമ്മറ്റി അറിയിച്ചു.
വാർത്ത ∙ ജോസഫ് ഇടിക്കുള (നാഷനൽ പി ആർ ഓ, ഫോമാ)

English Summary:

FOMAA Junior Affairs Eloquence 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com