ADVERTISEMENT

ഹൂസ്റ്റൺ ∙ നോർത്ത് അമേരിക്കയിലെ പെന്തക്കോസ്ത് മഹാസമ്മേളനം ജൂലൈ നാലിന്. നാലു ദിവസം നീണ്ടു നിൽക്കുന്ന ആയിരങ്ങൾ പങ്കെടുക്കുന്ന സുവിശേഷ മഹാ സമ്മേളനത്തിന്‍റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവൻഷൻ സെൻട്രലിൽ വെച്ചാണ് ദേശീയ കോൺഫറൻസ് നടത്തപ്പെടുന്നത്.

pcnak-6
നോർത്ത് അമേരിക്ക സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനം ജൂലൈ നാലിന്.
pcnak-5
നോർത്ത് അമേരിക്ക സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനം ജൂലൈ നാലിന്.
pcnak-4
നോർത്ത് അമേരിക്ക സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനം ജൂലൈ നാലിന്.
pcnak-3
നോർത്ത് അമേരിക്ക സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനം ജൂലൈ നാലിന്.
pcnak-2
നോർത്ത് അമേരിക്ക സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനം ജൂലൈ നാലിന്.
pcnak-6
pcnak-5
pcnak-4
pcnak-3
pcnak-2

'മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പ്പിൻ' (ലൂക്കോസ് 3:8) എന്നതാണ് കോൺഫറൻസിന്‍റെ ചിന്താവിഷയം. ലോക പ്രസിദ്ധ സുവിശേഷകനും അമേരിക്കയിലെ യുവജനങ്ങൾക്കിടയിൽ ഏറെ സ്വാധീനവുമുള്ള പാസ്റ്റർ വ്ളാഡ് സുവ്ഷുക്ക്, ഡോ. ജൂലിയസ് സൂബി, ഡോ. റ്റിം ഹിൽ, ആൻഡ്രസ് ബിസോണ, പാസ്റ്റർ ഫെയ്ത്ത് ബ്ലസ്സൻ, പാസ്റ്റർ ജസ്റ്റിൻ ശാമുവൽ, ഡോ. ഏഞ്ചൽ എൽസാ വർഗ്ഗീസ് - യു.കെ എന്നിവരാണ് മുഖ്യ പ്രസംഗകർ. പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ (നാഷനൽ കൺവീനർ), രാജു പൊന്നോലിൽ (നാഷനൽ സെക്രട്ടറി), ബിജു തോമസ് (നാഷനൽ ട്രഷറാർ), റോബിൻ രാജു (യൂത്ത് കോ-ഓർഡിനേറ്റർ), ആൻസി സന്തോഷ് (ലേഡീസ് കോ-ഓർഡിറ്റേർ) എന്നിവരാണ് മുഖ്യ സംഘാടകർ.

 ഗായകൻ കെ. ബി. ഇമ്മാനുവേലിന്‍റെ നേതൃത്വത്തിലാണ് നാഷനൽ ഗായകസംഗം പ്രവൃത്തിക്കുന്നത് . എബിൻ അലക്സ്, ഐപ്പ് ഐസക്ക് , സാബി കോശി, എബി ഏബ്രഹാം എന്നിവരുടെ ചുമതലയിലാണ് വർഷിപ്പ് ടീമിന്‍റെ ക്രമീകരണങ്ങൾ ചെയ്തുവരുന്നത്. വ്യത്യസ്തമായ പ്രോഗ്രാമുകൾ, മികച്ച നിലയിലുള്ള താമസ സൗകര്യങ്ങൾ തുടങ്ങിയവ കുറ്റമറ്റ രീതിയിൽ ക്രമീകരിക്കുന്നതിനായി ഏൽപ്പിച്ച ദൗത്യം പൂർണ്ണ ഉത്തരവാദിത്വത്തോടെ ചെയ്തു തീർക്കുവാനായി റ്റിജു തോമസ്, പാസ്റ്റർ സണ്ണി താഴംപള്ളം, സജിമോൻ ജോർജ്, ജോർജ് നൈനാൻ, ജോഷിൻ ഡാനിയേൽ, ജോബിൻ ജോൺസൻ, തോമസ് വർഗീസ്, ജോസഫ് കുര്യൻ, ടോം കുര്യൻ, പാസ്റ്റർ പി. വി മാമ്മൻ, പി.കെ തോമസ്, ബിജു നൈനാൻ, എന്നിവരുടെ നേത്യത്വത്തിൽ നാഷനൽ - ലോക്കൽ കമ്മിറ്റികൾ പ്രവർത്തിക്കുന്നത്.

 സ്ത്രീകൾ, യുവാക്കൾ, കുട്ടികൾ എന്നിവർക്കായി പ്രത്യേക യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഹൂസ്റ്റൺ ഐഎഎച്ച്, ഹൂസ്റ്റൺ ഹോബി എയർപോർട്ടിൽ വന്നിറങ്ങുന്നവർക്ക് സുരക്ഷിതമായി കോൺഫറൻസ് സെന്‍ററിൽ എത്തിച്ചേരുവാൻ സൗജന്യ വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കാർ മാർഗ്ഗമായി എത്തിച്ചേരുന്നവർക്കും കൺവൻഷൻ സെന്‍ററിൽ സൗജന്യ പാർക്കിങ് ഭാരവാഹികൾ ക്രമീകരിച്ചിട്ടുണ്ട്. 

ജോസഫ് കുര്യൻ (ഹൂസ്റ്റൺ), റ്റോം കുര്യൻ (ഹൂസ്റ്റൺ), പാസ്റ്റർ ജയിംസ് എബ്രഹാം (ഓസ്റ്റിൻ), പാസ്റ്റർ റോയി ചെറിയാൻ (അരിസോന), പാസ്റ്റർ മനു ഫിലിപ്പ് (സൗത്ത് ഫ്ലോറിഡ), പാസ്റ്റർ പി.വി. മാമ്മൻ (മിഷിഗൻ), പാസ്റ്റർ ജോർജ് ചെറിയാൻ (നോർത്ത് കാരോലൈന), പാസ്റ്റർ ബാബു ജോൺ (ന്യൂ മെക്സിക്കോ), പാസ്റ്റർ ജോയി വർഗ്ഗീസ് (ഒഹായോ), പാസ്റ്റർ സിബി തോമസ് (ടെനിസി), പാസ്റ്റർ മാത്യു ശാമുവൽ (ഡാലസ്), പാസ്റ്റർ ഏബ്രഹാം ഈപ്പൻ (ന്യൂയോർക്ക്), പാസ്റ്റർ എബിൻ അലക്സ് (കാനഡ), ജോൺസൺ ജോർജ് (ന്യൂയോർക്ക്), പ്രസാദ് ജോർജ് (കണക്ടിക്കട്ട്), ഐപ്പ് ഐസക് (ന്യൂജേഴ്സി), യോഹന്നാൻ ജോർജ് (കാലിഫോർണിയ), സജി ഫിലിപ്പ് (ഇല്ലിനോയ്), കുര്യൻ സക്കറിയാ (ഒക്കലഹോമ), സിജു ഏബ്രഹാം (വെർജീനിയ), റ്റിജോ തോമസ് (കാനഡ), സാം ഏബ്രഹാം (കാനഡ), സാം വർഗ്ഗീസ് (ജോർജിയ), റോബിൻ ജോൺ (മാസച്യുസിറ്റ്‌സ്), സാബി കോശി (ന്യൂയോർക്ക്), ഡാവിൻ ദാനിയൽ (പെൻസിൽവേനിയ), ബിജോ തോമസ് (മേരിലാൻഡ്) എന്നിവരാണ് നാഷനൽ പ്രതിനിധികൾ.

കുര്യൻ സക്കറിയ (നാഷണൽ മീഡിയ കോ ഓർഡിനേറ്റർ), നിബു വെള്ളവന്താനം (നാഷനൽ പബ്ലിസിറ്റി കോ-ഓർഡിനേറ്റർ), ഫിന്നി രാജു ഹൂസ്റ്റൺ (നാഷനൽ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ), ജോയി തുമ്പമൺ (ലോക്കൽ പബ്ലിസിറ്റി കോ – ഓർഡിനേറ്റർ), സ്‌റ്റീഫൻ സാമുവൽ (ലോക്കൽ മീഡിയാ കോ - ഓർഡിനേറ്റർ) എന്നിവരാണ് മീഡിയ ഭാരവാഹികൾ.

സമ്മേളനം അനുഗ്രഹമായിതീരുവാനും വിശ്വാസികൾ പ്രാർത്ഥനയോടെ കോൺഫറൻസിൽ പങ്കെടുക്കുവാനും നാഷണൽ ഭാരവാഹികളായ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, രാജു പൊന്നോലിൽ, ബിജു തോമസ്, റോബിൻ രാജു, ആൻസി സന്തോഷ് എന്നിവർ അഭ്യർത്ഥിച്ചു. 

കൂടുതൽ വിവരങ്ങൾക്ക്: www.pcnakhouston.org

English Summary:

Pentecostal Conference on July 4th - PCNAK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com