ADVERTISEMENT

ഒറ്റനിമിഷം കൊണ്ട് ഒരാളെ കോടീശ്വരനാക്കാനും പാപ്പരാക്കാനും കഴിയുന്നിടമാണ് കാസിനോകള്‍. ചൂതുകളിയുടെ ഹരത്തിനൊപ്പം അത്യാഡംബരങ്ങളുടെ കേന്ദ്രം കൂടിയാണ് പല കാസിനോകളും. അത്തരത്തില്‍ നിർമിതികൊണ്ടും ആഡംബരംകൊണ്ടും ലോകത്തെ അതിശയിപ്പിക്കുന്ന ചില കാസിനോകളുടെ വിശേഷം അറിയാം.

 

Club_Casino

ക്ലബ് കാസിനോ, അര്‍ജന്‍റീന

ലോകത്തിലെ തന്നെ ആഡംബരങ്ങള്‍ നിറഞ്ഞ കാസിനോകളുടെ ഗണത്തിലാണ് ക്ലബ് കാസിനോയുടെ സ്ഥാനം. അര്‍ജന്‍റീനയിലെ ഉഷായിയായിലാണ് കടലിനെ അഭിമുഖം ചെയ്തു നില്‍ക്കുന്ന ഈ കാസിനോ സ്ഥിതി ചെയ്യുന്നത്. അന്റാര്‍ട്ടിക്കയിലേക്കുള്ള സഞ്ചാരികളുടെ ഇടത്താവളം കൂടിയാണിത്. ഒരു തിമിംഗലത്തിന്റെ വാലിന്റെ ഷേപ്പാണ് ഈ കാസിനോയ്ക്ക്. 2009ലാണ് ഇത് പ്രവര്‍ത്തനം ആരംഭിച്ചത്. മൂന്നുനിലകളില്‍ ആവോളം ആഡംബരങ്ങള്‍ നിറഞ്ഞതാണ്‌ ഈ കാസിനോ.

Malta-casino

 

 

ഡ്രാഗനോറ കാസിനോ, മാള്‍ട്ട

മാള്‍ട്ടയിലെ സൈയിന്റ്റ് ജൂലിയനിലാണ്  19 നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ ചൂതാട്ടകേന്ദ്രമുള്ളത്. കടലിന്റെ കരയിലായി സ്ഥിതി ചെയ്യുന്ന ഈ കാസിനോ  1964 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന 300 സ്ലോട്ട് മെഷിനുകളുള്ള ഈ കാസിനോയില്‍  15 ലൈവ് ടേബിളുകളുമുണ്ട്. പണക്കാരുടെ ഒരു പ്രധാനചൂതാട്ടകേന്ദ്രം കൂടിയാണിത്.

 

എക്സ്കാലിബര്‍ ഹോട്ടല്‍ ആന്‍ഡ്‌ കാസിനോ

australia-desert-casino

ലാസ് വെഗാസിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പല ടവറുകളുള്ള ഒരു ഫെയറിടെയില്‍ കാസിലിന് സമാനമാണിത്. ഹോട്ടലും കാസിനോയും ചേര്‍ന്നതാണിവിടം. 1990ൽ ആരംഭിച്ച ഈ ഹോട്ടലില്‍ ഏകദേശം നാലായിരം മുറികളുണ്ട്. എഴുപതു ഏക്കറില്‍ പരന്നുകിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലുകളിൽ ഒന്നുകൂടിയാണിത്. 100,000 ചതുരശ്രയടി ഇടമുണ്ട് ഇവിടെ ചൂതാട്ടം നടത്താന്‍. 1,200 സ്ലോട്ട് മെഷീനുകള്‍ എപ്പോഴും സജ്ജം. 

 

macau-palace

നോര്‍ത്ത് കാഡ്ബെറി കോര്‍ട്ട് , യുകെ

ലോകത്തിലെ ചെറിയ ചൂതാട്ടകേന്ദ്രങ്ങളില്‍ ഒന്നാണ് ഇത്. 16ാം നൂറ്റാണ്ടില്‍ ആരംഭിച്ച ഈ കാസിനോ ഒരു ഹിഡന്‍ കാസിനോയാണ്. ബുക്ക്‌ ചെയ്യുന്ന ആളുകള്‍ക്ക് മാത്രമേ ഇവിടേക്ക് പ്രവേശനം നല്‍കൂ. വലിപ്പത്തില്‍ കുഞ്ഞന്‍ ആയാലും ആഡംബരത്തില്‍ ആരെയും വെല്ലുന്ന കാസിനോ കൂടിയാണ് ഇത്.

 

ഡസര്‍ട്ട് കേവ് ഹോട്ടല്‍

Venice_casino

ഓസ്‌ട്രേലിയയിൽ അധികം ആള്‍താമസമില്ലാത്ത ഒരിടത്താണ് കാസിനോ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ജീവിതത്തില്‍ ചൂതാട്ടം നടത്താന്‍ ആഗ്രഹിക്കുന്ന ആളുകള്‍ ഒരിക്കലെങ്കിലും ഉറപ്പായും സന്ദര്‍ശിക്കേണ്ട ഇടങ്ങളില്‍ ഒന്നാണിവിടം.

 

മക്കാവു പാലസ്

ഹോങ്കോങ്ങിലെ ഈ കേന്ദ്രം അറിയപ്പെടുന്നത് ജയിംസ്‌ ബോണ്ട്‌ സിനിമയിലൂടെയാണ്. ഇന്ന് ലോകത്തെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് മക്കാവു പാലസ്.

 

റിവര്‍ കാസിനോ ഇല്ലിനോസ്

അമേരിക്കയില്‍ ചിക്കാഗോ വിമാനത്താവളത്തിനു തൊട്ടരികിലാണ് ഈ കാസിനോ. നദിയിലേക്ക് ഇറക്കിയ രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. 2011 മുതല്‍ ഇത് പ്രവര്‍ത്തിക്കുന്നുണ്ട്.

 

കാസിനോ ഡി വെനീസിയ

വെനീസിലെ ഈ കാസിനോയില്‍ അതിഥികളെ കൊണ്ടുവരുന്നത് ബോട്ടിലാണ്. വരുന്നവര്‍ക്ക് ആഡംബരപൂര്‍ണ്ണമായ റെഡ് കാര്‍പ്പറ്റ് വരവേല്‍പ്പാണ് നല്‍കുക. 1638 ലാണ് ഈ കാസിനോ തുടങ്ങിയത്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന കാസിനോകളില്‍ ഒന്നാണിത്.

 

കാസിനോ ജെറ്റ് ലോഞ്ച്

ഒരു ബോയിങ് വിമാനത്തിനുള്ളില്‍ കടക്കുന്ന പോലെയാണ് ഈ കാസിനോയുടെ മുന്‍വശം. ആഡംബരങ്ങള്‍ ധാരാളം നിറഞ്ഞതാണ്‌ ഈ ചൂതാട്ടകേന്ദ്രവും.

 

ടാക്സി കാസിനോ

നാല് വീലില്‍ ഒരു കാസിനോ, അതാണ്‌ യുകെയിലെ ടാക്സി കാസിനോ. യാത്ര ചെയ്തു കൊണ്ട് ചൂതാട്ടം നടത്താം എന്നതാണ് ഈ വിചിത്രമായ കാസിനോയുടെ ഗുണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com