ADVERTISEMENT

ബാര്‍ബ് കൊച്ച്ലിന്‍ എന്ന സ്ത്രീയാണ് ഈ വീടിന്റെ ഉടമ. ജോർദാൻ കൗണ്ടിയിലുള്ള ഈ വീട് 2011 ലാണ് ബാർബിനു അവരുടെ അമ്മൂമ്മയിൽ നിന്നും ലഭിക്കുന്നത്. ജോർദാനില്‍ വനിതാ മേയര്‍ ആയിരുന്നു ബാർബിന്റെ അമ്മൂമ്മ.  കഴിഞ്ഞ ഇരുപതുവര്‍ഷമായി ആരും താമസിക്കാതെ നശിച്ചു കിടക്കുന്ന പരുവത്തിലാണ് ഈ വീട്. ബാർബിനു ഇവിടെ മോടി പിടിപ്പിച്ചു താമസിക്കാന്‍ തീരെ താല്പര്യമില്ല. 

bed

 

barb-inside

ഒരുസ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് നീക്കം ചെയ്യാന്‍ സാധിക്കുന്ന വീടാണിത്. തന്റെ പഴയ വസ്തുക്കള്‍ സൂക്ഷിക്കാന്‍ 2002 ലാണ് ഇവിടേക്ക് അവര്‍ വീട് നീക്കം ചെയ്തത്. എന്നാല്‍ ഇവിടെ അടുത്തിടെവരെ വെള്ളമോ വൈദ്യുതിയോ ഇല്ലായിരുന്നു. നിലവില്‍ റിയല്‍ എസ്റ്റേറ്റ്‌ ഉടമയില്‍ നിന്നും സ്ഥലത്തിന്റെ പേരില്‍ തര്‍ക്കം നടക്കുന്നതിനാല്‍ എങ്ങനെയെങ്കിലും ഈ വീടൊന്നു വിറ്റുപോകണം എന്നാണ് ബാർബിന്. പക്ഷേ വാങ്ങാന്‍ എത്തുന്നവരോട് ഉടമയ്ക്ക് ഒരൊറ്റ ഡിമാന്‍ഡ് മാത്രം. വീട് വാങ്ങി 90 ദിവസത്തിനകം വീടടക്കം എടുത്തുകൊണ്ട് പോകണമത്രേ! എന്നാല്‍ ഫ്രീയായി വീട് എടുത്തുകൊണ്ടു പൊയ്ക്കോളൂ എന്ന് പറഞ്ഞിട്ടും ആള് വരാത്ത അവസ്ഥയാണുള്ളത്.

barb-house-view

 

ആര് വാങ്ങിയാലും ഇല്ലെങ്കിലും ഈ വീട് മൂന്നുമാസത്തിനകം ഇവിടെ നിന്നും നീക്കം ചെയ്യാനാണ് ഇപ്പോള്‍ ഉത്തരവ്. ഇനി ആരെങ്കിലും ഫ്രീയായി വാങ്ങാന്‍ വന്നാല്‍ ഇത് നീക്കം ചെയ്തു മറ്റൊരിടത്ത് എത്തിക്കാന്‍ തന്നെ 20,000 ഡോളര്‍ കുറഞ്ഞത്‌ ചെലവാകുമെന്നാണ് വീട് വില്‍പനയ്ക്കായി കൊടുത്ത പരസ്യത്തില്‍ തന്നെ പറയുന്നത്. 50,000 ഡോളര്‍ ആണ് വീടിന് ബാര്‍ബ് അവകാശപ്പെടുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com