ADVERTISEMENT

പരിചയപ്പെടുത്തലുകൾ ആവശ്യമില്ല ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയ്ക്ക്. ദുബായിയുടെ അഭിമാനമായി തലയുയർത്തി നിൽക്കുന്ന കെട്ടിടത്തെ ഏതൊക്കെ വിധത്തിൽ വാണിജ്യ സ്രോതസാക്കി മാറ്റാം എന്ന് അധികാരികൾ തലപുകച്ചു. അങ്ങനെ 

Burj-Khalifa

ഉദിച്ച ഒരാശയമായിരുന്നു, കെട്ടിടത്തിന്റെ ഒരുവശത്തെ ചുവരുകൾ മുഴുവൻ ഡിജിറ്റൽ സ്‌ക്രീൻ ആക്കിമാറ്റുക എന്നത്. ഇന്ന് ആ പരസ്യമോഡൽ കെട്ടിടത്തിന്റെ തലപ്പൊക്കത്തോളം ഉയരത്തിൽ വരുമാനം നേടിക്കൊടുക്കുകയാണ്. കെട്ടിടത്തിന്റെ അലുമിനിയം-ഗ്ലാസ് പുറംചട്ടയിലാണ് പ്രത്യേക പ്രകാശവിന്യാസത്തിലൂടെ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത്.

burj-khalifa-night

ബുർജ് ഖലീഫയിൽ 3 മിനിറ്റ് പരസ്യം നൽകാൻ 3.5 ലക്ഷം ദിർഹമാണ് ഈടാക്കുക. അതായത് ഏകദേശം 66.08 ലക്ഷം രൂപ. വാരാന്ത്യമൊഴികെയുള്ള തിരക്കേറിയ ദിവസങ്ങളിലാണിത്. വാരാന്ത്യദിനങ്ങളിൽ രാത്രി 8 മുതൽ 10 വരെ ഒരു മിനിറ്റ് പരസ്യം നൽകാൻ 1.16 ലക്ഷം ദിർഹം (21.8 ലക്ഷം രൂപ) നൽകണം. എച്ച് ഡി സാങ്കേതികവിദ്യയിലുള്ള പരസ്യമാണ് ലോകത്തിന്റെ തലപ്പൊക്കത്തിൽ തെളിയുക. വാരാന്ത്യദിനങ്ങളിലടക്കം ദിവസവും 3 മിനിറ്റ് പരസ്യം നൽകണമെങ്കിൽ 5 ലക്ഷം ദിർഹമാണ് (ഏകദേശം 94ലക്ഷം രൂപ) പ്രത്യേക നിരക്ക്. നികുതിയും ഉണ്ടാകും. ഇത്രയും ഉയർന്ന തുക ഈടാക്കിയിട്ടും നിർമിതിയിൽ പരസ്യം ചെയ്യാൻ വൻകിട ബ്രാൻഡുകൾ ഇപ്പോൾ മത്സരിക്കുകയാണ്. 

Burj Khalifa gets a tricolor makeover
Burj Khalifa gets a tricolor makeover. Photo: Twitter

160 നിലകളിലായി 828 മീറ്റർ ഉയരമുള്ള കെട്ടിടം 95 കിലോമീറ്റർ ദൂരെ നിന്നു കാണാനാവും. ലോകമെങ്ങും നിന്നുള്ള സഞ്ചാരികൾ തേടിയെത്തുന്നു എന്നതും കെട്ടിടത്തിനോടുള്ള വൻകിട ബ്രാൻഡുകളുടെ പ്രിയം വർധിപ്പിക്കുന്നു. ഏറ്റവും കൂടുതൽ നിലകളുള്ള കെട്ടിടം (160) ഏറ്റവും ഉയരത്തിലുള്ള ഒബ്സർവേഷൻ ഡെക്ക് (124 മത്തെ നിലയിൽ), ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ലിഫ്റ്റുകൾ, ഏറ്റവും ഉയരത്തിൽ സ്വിമ്മിങ്  പൂൾ (76 മത്തെ നില ) ഉള്ള കെട്ടിടം തുടങ്ങി ബുർജ് ഖലീഫയുടെ പേരിൽ നിലവിലുള്ള റെക്കോർഡുകളും പരസ്യദാതാക്കളെ ആകർഷിക്കുന്നു.

വിശേഷദിനങ്ങളിൽ ലോകരാജ്യങ്ങളുടെ പതാകകൾ കെട്ടിടത്തിന്റെ പുറംചുവരുകളിൽ പ്രത്യേക പ്രകാശവിന്യാസത്തിലൂടെ പതിപ്പിക്കാറുണ്ട് . കഴിഞ്ഞ സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനങ്ങളിൽ ഇന്ത്യൻ പതാക വിരിച്ചു നിന്ന ബുർജ് ഖലീഫ ഓരോ ഇന്ത്യക്കാർക്കും അഭിമാനനിമിഷങ്ങൾ സമ്മാനിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com