ADVERTISEMENT

സ്കോട്ട്ലൻഡിലെ ബാൽമോറൽ കാസിൽ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഒഴിവ്കാലവസതി എന്നാകും ഓര്‍മ്മവരിക. എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും അവധിക്കാലങ്ങള്‍ മിക്കതും ഇവിടെയാണ്‌. ഇവിടുത്തെ ക്രൈഗ്ഗോവാന്‍ ലോഡ്ജിലെ ഏഴു ബെഡ്റൂമുള്ള കെട്ടിടത്തിലാണ് രാജ്ഞി സാധാരണ കഴിയുക. എന്നാല്‍ അപ്പോഴും കാസിലിന്റെ പ്രധാന ഹാള്‍ എപ്പോഴും സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാറുണ്ട്.

രാജകുടുംബത്തിന്റെ സ്വകാര്യസ്വത്തായ ഈ എസ്റ്റേറ്റ്‌ പൊതുജനങ്ങള്‍ക്ക്‌ നിയന്ത്രണങ്ങളോടെ തുറന്നു കൊടുക്കുന്നതിനാല്‍ ഇവിടേക്ക് എപ്പോഴും സഞ്ചാരികള്‍ എത്താറുണ്ട്. രാജ്ഞി ഒഴിവുകാലത്ത് ഇവിടെ അതിഥികൾക്ക് പ്രത്യേക വിരുന്നു സല്‍ക്കാരം നടത്താറുണ്ട്‌. 

balmoral-castle-drawing-room

കാസിലിന്റെ അകത്തളങ്ങളിലെ ചിത്രങ്ങള്‍ അധികം ലഭ്യമല്ലെങ്കിലും 2017 ല്‍ ഓസ്ട്രലിയന്‍ ഗവര്‍ണ്ണറുമായി നടത്തിയ കൂടികാഴ്ചയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ ആഡംബരങ്ങള്‍ നിറഞ്ഞ ബാല്‍മോറല്‍ കൊട്ടാരത്തിന്റെ ലിവിങ് റൂം കാണാമായിരുന്നു. പച്ചനിറത്തിലെ കസേരകൾ, ആന്റിക് ക്ലോക്ക്, പുസ്തകങ്ങള്‍ നിറഞ്ഞ ഷെല്‍ഫുകള്‍ എന്നിവ ഇതില്‍ കാണാം. രാജകീയപ്രൗഢി വിളിച്ചു പറയുന്ന ശൈലിയിലാണ് ലിവിങ്റൂം എന്ന് സാരം. സ്കോട്ടിഷ് നിര്‍മ്മാണശൈലിയില്‍ 1856 പണിപൂര്‍ത്തിയാക്കിയ കൊട്ടാരം ഏകദേശം  500 ഏക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 

balmoral-castle-garden

കൊട്ടാരത്തോട് ചേര്‍ന്ന് വലിയൊരു അടുക്കളതോട്ടമുണ്ട്. ഓഗസ്റ്റ്‌ സെപ്റ്റംബര്‍ മാസങ്ങളില്‍ രാജകുടുംബം ഇവിടെ താമസിക്കാനെത്തുമ്പോള്‍ അവരുടെ വിനോദങ്ങളില്‍ ഒന്നാണ് ഈ തോട്ടം സന്ദര്‍ശിക്കുന്നത്. കാസിലിനോട് ചേര്‍ന്നുള്ള വിക്ടോറിയന്‍ ഗ്ലാസ്‌ ഹൗസ്, ഗാര്‍ഡന്‍ കോട്ടേജ് എന്നിവയും മനോഹരമാണ്. ഈ കോട്ടേജില്‍ രാജ്ഞി പ്രാതല്‍ കഴിക്കാനും വായിക്കാനും എഴുതാനുമൊക്കെ എത്താറുണ്ട്. ബാല്‍മോറല്‍ കൊട്ടാരത്തെ ഏറ്റവും സുന്ദരമാക്കുന്നത് ഇവിടുത്തെ ഭൂപ്രകൃതി തന്നെയാണെന്നതില്‍ സംശയമില്ല. മലനിരകളും , അരുവികളും, ചെറുകാടുകളും കാസിലിനു ചുറ്റുമുണ്ട്. ഓരോ വര്‍ഷവും രാജകുടുംബത്തിന്റെ ഒഴിവുകാലവസതിയാകാന്‍ ബാല്‍മോറല്‍ കൊട്ടാരം ഒരുങ്ങുന്നതിന്റെ കാരണങ്ങളില്‍ ഒന്നും ഇത് തന്നെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com