ADVERTISEMENT

തിരക്കേറിയ നഗരങ്ങളിൽ ഒരു വീട് വാങ്ങുന്നത് സ്വപ്നം മാത്രമായി ഒതുങ്ങുന്നുണ്ടോ?.. എന്നാൽ അത്തരക്കാർക്ക് പരിഹാരമായി ഒപോഡ് ട്യൂബ് ഹൗസിങ്ങ് സിസ്റ്റം അഥവാ കോൺക്രീറ്റ് പൈപ്പ് ട്യൂബുകൾ രംഗത്തെത്തിയിട്ടുണ്ട്. ഹോങ്കോങ്ങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർടെക്സ്ച്ചറിലെ ആർക്കിടെക്ട്  ജെയിംസ് ലോയുടെ സംഭാവനയാണ് ഇൗ ആശയം. രാത്രി കാലങ്ങളിൽ ബെഡ് ആക്കി മാറ്റാവുന്ന ഒരു ബെഞ്ചാണ് എട്ടടി വ്യാസമുള്ള ഈ പൈപ്പുകളിൽ ഉൾക്കൊള്ളുന്നത്. നഗരങ്ങളിലെ സ്ഥലക്കുറവും മിതമായ നിരക്കിലുള്ള പാർപ്പിട സൗകര്യവുമാണ് ഈ നൂതന സംവിധാനം ലക്ഷ്യമിടുന്നത്. ഒന്നോ രണ്ടോ പേർക്ക് താമസിക്കാവുന്ന ഇത്തരം മൈക്രോഹോമുകളിൽ ലിവിങ് കം ബെഡ്റൂം, മിനി ഫ്രിഡ്ജ്, ബാത്റൂം, ഷവർ, സ്റ്റോറേജ് സ്പേയ്സ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. 

tube-house-hongkong-view

 

prototype
Prototype View

 

എട്ടടി വ്യാസമുള്ള കോൺക്രീറ്റ് പൈപ്പുകൾ പുനർനിർമ്മിച്ച് 100 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മൈക്രോ ഹോമുകളിലേക്ക് രൂപമാറ്റം വരുത്തിയാണ് ഒാരോ ഭവനവും നിർമ്മിക്കുന്നത്. സുഗമവും താങ്ങാവുന്ന വിലയിലും നിർമ്മിക്കാമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. രണ്ട് ഭാഗങ്ങളിലായാണ് ഇവ നിലകൊള്ളുന്നത്. രാത്രിയിൽ കിടക്കയാക്കി മാറ്റാൻ സാധിക്കുന്ന സോഫയുള്ള ഒരു മുൻമുറിയാണ് ഒപോഡിന്റെ പ്രധാനഭാഗം. മറ്റൊന്നിൽ ബാത്റൂമും സ്റ്റോറേജും ക്രമീകരിച്ചിരിക്കുന്നു. 

 

നഗര ഹൃദയങ്ങളിൽ വീട് വയ്ക്കുവാൻ താത്പര്യമുള്ള യുവാക്കൾക്കും മിതമായ നിരക്കിൽ താമസ സൗകര്യങ്ങൾ എന്ന ഉദ്യോഗസ്ഥരുടെ ആവശ്യങ്ങളും കൈക്കൊള്ളുന്നതാണ് ഇൗ പാർപ്പിട പദ്ധതി. ചെറിയ കമ്മ്യൂണിറ്റികൾ സൃഷ്ടിക്കുന്നതിനായി ഒന്നിനു മുകളിൽ ഒന്നൊന്നായി അടുക്കി വച്ചാണ് ഇവ നിർമ്മിക്കുന്നത്. അങ്ങേയറ്റം തിരക്കേറിയ ഹോങ്കോങ്ങ് പോലുള്ള നഗരത്തിലെ ഭവന നിർമ്മാണവും സ്ഥലത്തിന്റെ അഭാവവും പരിഹരിക്കാനുമെന്നാണ് ഒാപോഡിന്റെ കണ്ടുപിടുത്തക്കാർ അവകാശപ്പെടുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com