sections
MORE

ഇവിടം ഫുൾ കളറാണ്! കൊതിപ്പിച്ച് ഈ കെട്ടിടങ്ങൾ

Cape-town-buildings
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഏതൊരു രാജ്യത്തിന്റെയും സംസ്കാരത്തിന്റെ അടയാളങ്ങളാണ് അവിടുത്തെ കെട്ടിടങ്ങൾ. വിദേശരാജ്യങ്ങൾ തങ്ങളുടെ പൈതൃക കെട്ടിടങ്ങൾ സംരക്ഷിക്കാൻ കാട്ടുന്ന താല്പര്യം കാണുമ്പോഴാണ് നമ്മൾ നമ്മുടെ പരമ്പരാഗത കെട്ടിടങ്ങളോട് എത്ര മാത്രം അവഗണന കാണിക്കുന്നു എന്ന് മനസിലാവുക. നമ്മൾ യൂറോപ്യൻ, കൊളോണിയൽ ശൈലി വീടുകൾക്ക് പിന്നാലെ പോകുമ്പോൾ നഷ്ടമാവുന്നത് നമ്മുടെ തന്നെ പൈതൃകമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വർണാഭമായ കെട്ടിടങ്ങളിലൂടെ ഒരു യാത്ര പോയാലോ...

പോര്‍ച്ചുഗല്‍ 

Portugal-buildings

പോര്‍ച്ചുഗലിലെ പ്രയ ഡ കോസ്റ്റ നോവ എന്ന ചെറുപട്ടണത്തിലെ കെട്ടിടങ്ങളുടെ നിറങ്ങള്‍ ആരെയും ആകര്‍ഷിക്കും. Palheiros എന്നാണ് ഇവിടെ കടലിനു അഭിമുഖമായി നില്‍ക്കുന്ന ഒരു നിര വീടുകളുടെ പേര്. പണ്ട് മീന്‍പിടുത്തക്കാരുടെ വീടുകളായിരുന്നു ഇതെന്നാണ് പറയുന്നത്. ഇപ്പോള്‍ വെള്ളനീല കറുപ്പ് നിറങ്ങളില്‍ വരകളോടെയാണ് ഈ വീടുകള്‍ പെയിന്റ് ചെയ്തിരിക്കുന്നത്. 

സെന്റ്‌ പീറ്റര്‍സ്ബെര്‍ഗ്, ഫ്ലോറിഡ

St-Petersburg-buildings

പിങ്ക് പാലസ് എന്ന് വരെ ഇവിടുത്തെ കെട്ടിടങ്ങള്‍ക്ക് പേരുണ്ട് . പിങ്ക് നിറത്തിന് പ്രാധാന്യം നല്‍കുന്ന തരത്തിലാണ് ഇവിടുത്തെ മിക്ക കെട്ടിടങ്ങളും.  70 ഓളം അര്‍ബന്‍ മ്യൂറല്‍ വര്‍ക്കുകള്‍ ഇവിടെയുണ്ട്. 

കോപ്പന്‍ഹെഗന്‍, ഡെന്മാര്‍ക്ക്‌

Denmark-buildings

ഡെന്മാര്‍ക്കിലെ ഏറ്റവും മനോഹരമായ ഇടങ്ങളില്‍ ഒന്നാണ് കോപ്പന്‍ഹെഗന്‍. നവ്ഹാന്‍ ഇവിടുത്തെ തിരക്കേറിയ ഒരു പോര്ട്ടാണ്. 17,18 നൂറ്റാണ്ടിലാണ് നവ്ഹാന്‍ നിറമണിഞ്ഞത്. ഗ്രീന്‍ , സണ്‍ഫ്ലവര്‍ യെല്ലോ , ബര്‍ഗണ്ടി നിറങ്ങളാണ് ഇവിടെ കെട്ടിടങ്ങളിൽ നിറയുന്നത്. മനോഹരമായ കാലാവസ്ഥ, സംഗീതം , ആഹാരം എന്നിവയെല്ലാം ഇവിടേക്ക് സഞ്ചാരികളെ എത്തിക്കും.

സാന്റ്റ കാതറീന, ഗ്വാട്ടിമാല

Guatemala-buildings

5,000 മായന്‍ കുടുംബങ്ങള്‍ പണ്ടുകാലത്ത് ഇവിടെ കഴിഞ്ഞിരുന്നു. മത്സ്യബന്ധനം , കച്ചവടം എന്നിവ നടത്തിയാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഇന്നിവിടെ ഒരു ടൂറിസ്റ്റ് സ്പോട്ട് ആണ്.  2016 ലാണ് പെയിന്റ് പ്രോജെക്റ്റ്‌ എന്നൊരു പദ്ധതി പ്രകാരം ഇവിടെ നിറങ്ങള്‍ നല്‍കി കെട്ടിടങ്ങള്‍ മനോഹരമാക്കിയത്. 

ബുറാനോ ഐലൻഡ്, ഇറ്റലി 

Venice-buildings

ഇറ്റലിയിലെ വെനീസിലാണ് ബുറാനോ ദ്വീപ്. വർണാഭമായ കെട്ടിടങ്ങളാണ് ഈ പ്രദേശത്തിന്റെ ആകർഷണം. 1760 കളില്‍ അടിമകള്‍ക്ക് വേണ്ടി നിര്‍മ്മിച്ച വീടുകളായിരുന്നു ഇതെല്ലാം. അന്ന് വെള്ള നിറം മാത്രമായിരുന്നു ഈ കെട്ടിടങ്ങൾക്ക്. പിന്നീട് സ്വാതന്ത്ര്യം ലഭിച്ചതോടെയാണ് ഈ കെട്ടിടങ്ങള്‍ നിറമണിഞ്ഞത്.  മലയ് കോര്‍ട്ടര്‍ എന്നാണ് പ്രാദേശികമായി ഇവിടം അറിയപ്പെടുന്നത്. ഇന്ന് മനോഹരമായ ചായങ്ങള്‍ കൊണ്ട് ഇവിടം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഈ നിറങ്ങള്‍ അതേപടി ആകര്‍ഷകമായി നിലനിര്‍ത്താന്‍ സര്‍ക്കാരും വേണ്ട നടപടികള്‍ എടുക്കാറുണ്ട്. 

English Summary- Colorful Buildings Around the World; Architecture

Denmark-buildings
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA