ADVERTISEMENT

അഞ്ചേക്കർ കാടിനു നടുവിൽ ഒരു വീട്. വൈഹെക് ദ്വീപിലെ സ്വുസിലാന്റ് ബുഷ് പ്രോപ്പർട്ടിയിലാണ് വില്ല്യം, കേറ്റ് ദമ്പതികളുടെ ഈ മനോഹരഗൃഹം സ്ഥിതി ചെയ്യുന്നത്.  ഇവരുടെ വീട്ടിലേക്കെത്തുന്നവരുടെ കണ്ണിൽ ആദ്യം പതിയുക ചുറ്റുമുള്ള ഹരിതാഭവും  ശാന്തവുമായ അന്തരീക്ഷമാണ്. റോഡിൽ വാഹനം പാർക്ക് ചെയ്ത് മുൾപടര്‍പ്പ് കൊണ്ട് അലങ്കരിച്ച പാതയിലൂടെ നടന്നടുക്കുമ്പോൾ  പുറംലോകത്തിന്റെ സമ്മർദ്ദം തികച്ചും ഇല്ലാതാവുകയും ഫ്രീ ആയി തുടങ്ങുകയും ചെയ്യുന്നു. പാത അവസാനിക്കുന്നിടത്ത് മനോഹരമായ കോണിപ്പടികൾ രൂപപ്പെടുത്തിയിരിക്കുന്നു. അത് ഡെക്കിനു ചുറ്റുമുള്ള റാംപിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു.

william-kate-house-yard

 

william-kate-house-inside
william-kate-house-living

ഈ ചെറിയ വീടിനുള്ളിൽ ദമ്പതികൾക്ക് ആവശ്യമായതെല്ലാം ഉണ്ട്. സുഖപ്രദമായ ഒരു ലോഞ്ച്, ഫംഗ്ഷണൽ ഡിസൈനർ അടുക്കള, കമ്പോസ്റ്റിങ് ടോയ്‌ലറ്റ് ഉള്ള വലിയ കുളിമുറി, ധാരാളം സംഭരണ ഇടം, ഉയരമുള്ള മരങ്ങൾക്കിടയിലുള്ള ആകാശത്തേക്ക് നോക്കുന്ന സ്കൈലൈറ്റ് ഉള്ള മനോഹരമായ സ്ലീപ്പിങ് ലോഫ്റ്റും രൂപപ്പെടുത്തിയിട്ടുണ്ട്. കാര്യക്ഷമമായ വിന്യാസമാണ് അകത്തളങ്ങൾ സ്ഥലഉപയുക്തമാക്കുന്നത്.

 

ഈ ദമ്പതികൾക്ക് ഒരു ആൺകുഞ്ഞ് ജനിച്ചു. ആ കുഞ്ഞിന് വേണ്ടി ഓഫിസ് സ്‌പേസിനോട് ചേർന്ന് ഒരു നഴ്‌സറിയും അവർ ഡിസൈൻ ചെയ്തു. ചെറിയ ലൈബ്രറിയും പാർട്ടി ഏരിയയും  ഇവിടെ ഒരുക്കിയിട്ടുണ്ട്. വലിയ വീടിനെ അപേക്ഷിച്ച് ചെറിയ വീട്ടിൽ താമസിക്കുന്നത് ജീവിതം കുറച്ചു കൂടി കാര്യക്ഷമമാക്കാനും സുഖകരമാക്കാനും സഹായിക്കുന്നു എന്ന് വീട്ടുകാർ സാക്ഷിക്കുന്നു.

 

English Summary- Couple Built Tiny House Inside Forest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com