ADVERTISEMENT

ഒറ്റ ദിവസം കൊണ്ടൊരു വീട് വയ്ക്കാൻ സാധിക്കുമോ? ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ താഴേക്കു വായിച്ചു നോക്കൂ...

 

zenden-micro-house-interior

ബെംഗളൂരു സ്വദേശി അന്‍ഷുല്‍ ചോധ എന്ന അവാര്‍ഡ്‌ ജേതാവായ ആര്‍ക്കിടെക്റ്റ് ആണ് ഈ വീടിന്റെ ശിൽപി. 'സെന്‍ ഡെന്‍' എന്നാണ് 160  ചതുരശ്രയടിയുള്ള ഈ വീടിന്റെ പേര്. ഇന്‍സ്റ്റഗ്രാം ട്രെന്‍ഡ് കാലത്ത് ഈ ഇന്‍സ്റ്റ വീടും വരുംകാല ട്രെന്‍ഡ് ആകുമെന്നാണ് അന്‍ഷുല്‍ പറയുന്നത്.

 

നേരത്തെ ഒരുക്കിവച്ച പാനലുകൾ (ഇത് നിർമിക്കാൻ 2  മുതൽ 3 ആഴ്ച സമയമെടുക്കും)  എല്ലാം ഒറ്റ ദിവസം കൊണ്ട് ഇൻസ്റ്റാൾ ചെയ്താണ് നിർമാണം. ഒരു കൊച്ചു വീടിന് വേണ്ട എല്ലാം ഇവിടെയുമുണ്ട്. ലിവിങ് റൂം ,ബെഡ്റൂം ,അടുക്കള , ബെഡ്റൂം , ഡൈനിങ്ങ്‌ റൂം എല്ലാം ഉള്ളില്‍ സജ്ജം.  എവിടേക്ക് വേണമെങ്കിലും അണ്‍ഇന്‍സ്റ്റാള്‍ ചെയ്തു കൊണ്ട് പോകാവുന്ന തരത്തിലാണ് ഈ വീട്. ഒരു ഓഫീസ് സ്പേസ് , ഒരു ഹോം സ്റ്റേ , ഒരു കഫെ അങ്ങനെ എന്ത് വേണമെങ്കിലുമാക്കാന്‍ ഇതിനു സാധിക്കും. 

 

ഓരോ മുക്കും മൂലയും ഉപയോഗപ്രദമാക്കിയാണ് സെന്‍ഡന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ന് തന്റെ ഈ ഇന്‍സ്റ്റവീട് ആവശ്യപെട്ടു കൊണ്ട് നിരവധി ആവശ്യക്കാര്‍ എത്തുന്നുണ്ട് എന്ന് ആന്‍ഷുല്‍ പറയുന്നു. എന്തായാലും വന്‍കിട ഹോം അപ്ലൈയന്സസ് കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സെന്‍ഡന് അവസരം ലഭിച്ചു കഴിഞ്ഞു. 

English Summary- Zenden- MicroHouse built by Bengaluru Engineer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com