ADVERTISEMENT

ബെന്‍ ഫ്യൂറിയും കാമുകി ലൂസി പിനാലും തങ്ങളുടെ പഠനശേഷം ഒരു തീരുമാനം എടുത്തു. ഇനി ലോകമൊക്കെ ഒന്ന് ചുറ്റിക്കറങ്ങി കാണണം. 2015 ല്‍ ഈ തീരുമാനം എടുത്ത ശേഷം രണ്ടാളും നന്നായി ജോലി ചെയ്തു പൈസയുണ്ടാക്കി. എന്നിട്ടോ ? നേരെ പോയി 1000 ഡോളര്‍ മുടക്കി ഒരു മിനി വാന്‍ വാങ്ങി. എന്നിട്ട് അതിനെ സഞ്ചരിക്കുന്ന ഒരു വീടാക്കി മാറ്റിയെടുത്തു. ഗ്യാസ് അവ്ൻ, കൂളര്‍, ഹീറ്റര്‍, ഫ്രിഡ്ജ്‌, ടോയിലറ്റ് , സോളര്‍ പാനല്‍ , വാട്ടര്‍ ടാങ്ക് എന്നിങ്ങനെ എല്ലാം ഈ വാനിലുണ്ട്. 

travel-couple-on-wheels-interior

ഇത് വരെ 25 രാജ്യങ്ങള്‍ കക്ഷികള്‍ കറങ്ങി കഴിഞ്ഞു. വരുമാനത്തിനായി ഫൊട്ടോഗ്രഫി, ഫിലിം മേക്കിംഗ് എന്നിവ വഴിനീളെ ചെയ്യും. എന്നിട്ട് പിന്നെയും സഞ്ചരിക്കും. യാത്രയിലുടനീളം വാങ്ങിയ സാധനങ്ങള്‍ കൊണ്ടാണ് ഇവര്‍ വാന്‍ അലങ്കരിച്ചിരിക്കുന്നത്. അതില്‍ നമ്മുടെ ഇന്ത്യയില്‍ നിന്നുള്ള ഷീറ്റ് വരെയുണ്ട്.  

travel-couple-on-wheels

 

വേനൽക്കാലമായാൽ ഇവര്‍ വീണ്ടും യുകെയിലേക്ക് തിരികെ പോകും. കുറച്ചു കാലം ജോലി ചെയ്തു പൈസയുണ്ടാക്കും. വീണ്ടും സഞ്ചാരം തുടങ്ങും. ഇതാണ് ഇപ്പോഴത്തെ ഇവരുടെ ജീവിതരീതി. ഇപ്പോള്‍ ഏഷ്യ മുഴുവന്‍ കറങ്ങാന്‍ ഉള്ള തയ്യാറെടുപ്പിലാണ് ഇവര്‍. റോഡിലെ ജിവിതം ശരിക്കും സാഹസികം ആണെന്ന് ലൂസി പറയും. ഇടക്കിടെ എഞ്ചിന്‍ പണി മുടക്കും. തുണികള്‍ ഉണക്കി എടുക്കണം, സുരക്ഷിതമായി രാത്രി തങ്ങണം. എങ്കിലും ഈ ജീവിതം തങ്ങള്‍ക്ക് നല്‍കുന്ന അനുഭൂതി പറയാന്‍ സാധിക്കില്ല എന്ന് ഇരുവരും ഒറ്റസ്വരത്തില്‍ പറയും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com