ADVERTISEMENT

ആഴ്ചയില്‍ 80 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ട കോർപറേറ്റ് ജോലി വിട്ടു ചെറിയൊരു വീട്ടിലേക്ക് മൂന്നു മക്കളെയും കൊണ്ട് താമസം മാറുമ്പോള്‍ താഷ ഗാര്‍സ്യ എന്ന നാല്‍പത്തിയൊന്നുകാരി ഒരുപാട് ചോദ്യങ്ങള്‍ നേരിടേണ്ടി വന്നു.

ആറക്കശമ്പളമുള്ള ജോലി മതിയാക്കി 122,000 ഡോളര്‍ മുടക്കി ഒരു ചെറിയ രണ്ടുമുറി വീട്ടിലേക്കാണ് താഷ മക്കളെയും കൂട്ടി താമസം മാറിയത്. ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തി ഒറ്റയ്ക്ക് കഴിഞ്ഞപ്പോള്‍ ആണ് ജീവിതത്തില്‍ ഒരു മാറ്റം വേണമെന്ന് താഷ തീരുമാനിച്ചത്. പിന്നെ അമാന്തിച്ചില്ല.. ചെറിയ ഭവനമാതൃകകൾ തേടി താഷ കുറേയലഞ്ഞു. അങ്ങനെയാണ് ചെറിയ വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കുന്ന ഒരു കമ്പനിയെ കുറിച്ച് താഷ അറിയുന്നതും ഈ വീട്ടിലേക്ക് മാറുന്നതും. 

wheel-home-interior-hall

രണ്ടു കുഞ്ഞന്‍ കിടപ്പുമുറികൾ, അടുക്കള, ലിവിംഗ് റൂം, ബാത്ത്റൂം എന്നിവ ചേര്‍ന്നതാണ് താഷയുടെ വീട്. വലിയ വീട്ടില്‍ ബന്ധങ്ങള്‍ക്ക് വിലയില്ലാതെ ജീവിക്കുന്നതിലും സന്തോഷം മക്കളുമൊത്ത് ഈ കുഞ്ഞന്‍ വീട്ടില്‍ ഒത്തൊരുമയോടെ കഴിയുമ്പോള്‍ കിട്ടുന്നുണ്ട്‌ എന്നാന്നു താഷ പറയുന്നത്. ഇപ്പോൾ സർക്കാർ മേഖലയിൽ ചെറിയ ഒരു ജോലിയുമുണ്ട് താഷയ്ക്ക്. അതില്‍ അവര്‍ സംതൃപ്തയുമാണ്‌.  

wheel-home-interior

സോളര്‍ പാനല്‍ കൊണ്ടാണ് വീട്ടിലേക്ക് കറന്റ്‌ ലഭ്യമാക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് വളർന്നാൽ അവരുടെ താല്പര്യത്തിനു വേറെ വീട്ടിലേക്ക് മാറാം എന്നും താഷ പറയുന്നു. അതവരുടെ ഇഷ്ടമാണ്. പക്ഷേ ഇപ്പോള്‍ തങ്ങള്‍ ഈ വീട്ടില്‍ സന്തോഷത്തോടെ കഴിയുകയാണ് എന്ന് ഈ അമ്മ പറയുന്നു. ചെറിയ വീടുകളില്‍ താമസിക്കാന്‍ ആരംഭിക്കുമ്പോള്‍ അത് നിങ്ങള്‍ ഇഷ്ടപ്പെട്ടു ചെയ്യുകയാണെങ്കില്‍ അത് നിങ്ങളില്‍ വലിയ പോസിറ്റീവ് മാറ്റം കൊണ്ട് വരും എന്നും താഷ ഓര്‍മ്മിപ്പിക്കുന്നു. 

wheel-home-night

English Summary- Women Quit Corporate Job moves to Tiny Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com