ADVERTISEMENT

അച്ഛനും അമ്മയ്ക്കും ഒരു വീട്, മകൾക്ക് ഒരു വീട്, മകന് വേറൊരു വീട്! എല്ലാം ഒരുക്കിയത് ഒരു ചെറിയ പുരയിടത്തിലും. ഒരു കുടുംബത്തിലെ അംഗങ്ങള്‍ എല്ലാം ചേര്‍ന്ന് ഒരു ചെറിയ ഗ്രാമം ഉണ്ടായത് കാണണമെങ്കില്‍ കെന്റക്കിയിലേക്ക് വരാം. ടിക്ക്ടോക് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധയായ ലിനോക്സിന്റെ കുടുംബം ആണ് ഇവിടുത്തെ അന്തേവാസികള്‍. ഇടയ്ക്കിടെ ഹോം ടൂര്‍ വിഡിയോകളും ലിനക്സ് പോസ്റ്റ്‌ ചെയ്യാറുണ്ട്. ഇതിനൊക്കെ വമ്പന്‍ ആരാധകരാണ് കക്ഷിക്ക്.

355,000 ടിക്ക്ടോക് ഫോളോവേഴ്സുള്ള ലിനക്സ് ബ്രിങ്ക്സ്, സഹോദരന്‍, മാതാപിതാക്കള്‍.. ഇത്രയും പേരാണ് ഈ കുഞ്ഞുഗ്രാമത്തിലെ താമസക്കാര്‍. ഒരേ പുരയിടത്തില്‍ കുഞ്ഞന്‍ വീടുകള്‍ ഒരുക്കിയാണ് ഇവര്‍ കഴിയുന്നത്‌. മൂന്നു വീടുകള്‍, ബാത്ത്റൂം, ഓഫീസ്, പൂള്‍ ഹൗസ് എന്നിവയാണ് ഇവിടെയുള്ളത്. 

3-house-1-family-facilities

മിഷിഗനില്‍ നിന്നും ഇവിടേക്ക് വന്ന കുടുംബമാണ് ഇവരുടേത്. ഒരു വലിയ വീട് വാങ്ങുന്നതിലും ചെറിയ വീടുകളിലായി എല്ലാവരും ഒത്തുകൂടി കഴിയുന്നതാണ് തങ്ങള്‍ക്ക് സന്തോഷം എന്ന് ലിനക്സ് പറയുന്നു. മാതാപിതാക്കളായ കേലി, റയാന്‍, സഹോദരന്‍ എല്ലാവരുമായി സന്തോഷത്തോടെയാണ് ഇവര്‍ ഇവിടെ കഴിയുന്നത്‌.

3-house-1-family-linux

ലിനക്സിന്റെ അച്ഛന്‍ തന്നെയാണ് ഈ വീടിന്റെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മക്കളൊക്കെ വളര്‍ന്നു വെവ്വേറെ കഴിയുന്നതിലും തങ്ങള്‍ക്ക് സന്തോഷം എല്ലാവരും അടുത്തടുത്തായി അവരവരുടെ വീടുകളില്‍ കഴിയുന്നതാണ് എന്ന് ലിനക്സിന്റെ മാതാപിതാക്കള്‍ പറയുന്നു. എക്കോഫ്രണ്ട്ലിയായ ടൈനി വീടുകള്‍ക്ക് ഇന്നേറെ ആരാധകരുണ്ട് എന്ന് ലിനക്സ് പറയുന്നു. 100-400 ചതുരശ്രയടിയാണ് ഈ വീടിന്റെ വലിപ്പം. ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് എളുപ്പത്തില്‍  നീക്കാം എന്നതും ഇതിന്റെ പ്രത്യകതയാണ്.

English Summary- Single Family Lives in Seperate Tiny Houses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com