ADVERTISEMENT

ഒരു പഴയ പള്ളി വീടാക്കി മാറ്റുന്നതിനെ കുറിച്ച് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? പള്ളിയില്‍ താമസിക്കാനോ എന്നാണോ ആലോചിക്കുന്നത്? എങ്കില്‍ കേട്ടോളൂ, നെതര്‍ലന്‍ഡ്‌സിലെ സെന്റ്. ജേക്കബ്സ് പള്ളിയാണ് ഇന്ന് ഇത്തരത്തില്‍ ഒരു വീടാക്കി മാറ്റിയിരിക്കുന്നത്.

church-residence-interior

1870 ല്‍ പണി കഴിപ്പിച്ച പള്ളി 1991 നു ശേഷം പ്രവര്‍ത്തിച്ചിട്ടില്ല. എന്തുകൊണ്ടോ പ്രാര്‍ഥനകള്‍ മുടങ്ങി കിടന്ന പള്ളി പിന്നീട് ആരും തിരിഞ്ഞു നോക്കാതെ കിടന്നു. അങ്ങനെയാണ്  2007 ല്‍  ആര്‍ക്കിടെക്റ്റ്സ് ഈ പള്ളി ഏറ്റെടുക്കുന്നതും ഇവിടം ഒരു റെസിഡന്‍ഷ്യല്‍ ഏരിയയാക്കുന്നതും. 

church-residence-hall

2009ല്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ പള്ളി ഇന്നൊരു വീടാണ്. പള്ളിയുടെ മട്ടും രൂപവും ഭാവവും അതേപടി നിലനിർത്തിയാണ് പുനരുദ്ധാരണം നടത്തിയത്. അതിനാൽ പുറത്തുകൂടെ പോകുന്നവർക്ക് ഇത് ഇന്നും പള്ളിയാണ്! ചരിത്രപ്രാധാന്യമുള്ള പള്ളിയുടെ തൂണുകളും അകത്തളങ്ങളുമൊന്നും പൊളിക്കാതെ മാറ്റിയെടുത്തു.

church-residence-stair

ലിവിംഗ് റൂം, അടുക്കള, സ്റ്റഡി ഹാള്‍, ബാത്ത്റൂം, ഗസ്റ്റ് റൂം എന്നിവ ചേര്‍ന്നതാണ് വീട്. ഒപ്പം ബാക്ക് ഗാര്‍ഡന്‍, ഫ്രന്റ്‌ ഗാര്‍ഡന്‍ എന്നിവയും വീടിനോട് ചേര്‍ന്നുണ്ട്. 

church-residence-exterior

English Summary- Old Church Converted to House

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com