ADVERTISEMENT

ശൈത്യത്തിന്റെ വരവറിയിച്ചു 36 മത് ഹാർബിൻ അന്താരാഷ്ട്ര ഐസ് ഫെസ്റ്റിവൽ ജനുവരിയിൽ ചൈനയിൽ ആരംഭിച്ചു. ലോകത്തെ ഏറ്റവും വലുതും, ചൈനയിലെ ഏറ്റവും പ്രശസ്തവുമായ ഐസ് ഫെസ്റ്റിവൽ കൂടിയാണ് ഹാർബിൻ. മഞ്ഞിൽ കടഞ്ഞെടുത്ത ശിൽപങ്ങളാണ് മേളയുടെ മുഖ്യ ആകർഷണം. 

harbin-ice-festival-view

7.5 ലക്ഷം സ്ക്വയർമീറ്റർ പരന്നു കിടക്കുന്ന മഞ്ഞിന്റെ ലോകം ഒരുക്കാൻ 3.3 ലക്ഷം ക്യുബിക് ടണ്‍ ഐസ് വേണ്ടി വന്നു. ലോകത്തെ നിർമാണ വിസ്മയങ്ങളുടെ ഐസ് മാതൃകകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ശിൽപികളുടെ കരവിരുത് നിറഞ്ഞ ഈ നിർമിതികൾ സന്ധ്യയാകുമ്പോൾ വിവിധ എൽഇഡി ലൈറ്റുകളാൽ കാഴ്ചയുടെ വർണവിസ്മയം തീർക്കും.

harbin-ice-festival-night

വടക്ക് കിഴക്കൻ ചൈനയുടെ തലസ്ഥാനമായ ഹാർബിനിലെ താപനില മൈനസ് 13 മുതൽ 23 വരെയാണ്. ചൈനയുടെ ചരിത്രം പറയുന്ന ശില്പശാലകൾ, പ്രദർശനമേളകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. നിരവധി വിനോദ സഞ്ചാരികളാണ് ഈ മനോഹര ദൃശ്യങ്ങൾ ആസ്വദിക്കാനായി ഹാർബിനിലേക്ക് ഒഴുകുന്നത്. ഷോ ഫെബ്രുവരി അവസാനം വരെയുണ്ട്.

English Summary- Harbin Ice Festival China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com