ADVERTISEMENT

ചെന്നൈയില്‍ ആർക്കിടെക്ചർ വിദ്യാര്‍ഥിയായ അരുണ്‍ പ്രഭു പഠനത്തിന്റെ ഭാഗമായാണ് ചെന്നൈയിലും മുംബൈയിലും ചേരികളിലെ പാർപ്പിടസംവിധാനത്തെ ( slum housing) കുറിച്ചൊരു ഗവേഷണം നടത്തിയത്. ചെറിയ സ്ഥലങ്ങള്‍ എങ്ങനെയൊക്കെ ഉപകാരപ്രദമായി വിനിയോഗിക്കാം എന്നതായിരുന്നു അരുണിന്റെ പഠനവിഷയം. 

ഇതില്‍ അരുണ്‍ മനസ്സിലാക്കിയ ഒരു കാര്യം നാലും അഞ്ചും ലക്ഷം മുടക്കി ആളുകള്‍ ചെറിയ വീടുകള്‍ പണിയുമ്പോള്‍ പോലും അവിടെ നല്ല ടോയ്‌ലറ്റ് സംവിധാനം ഉണ്ടാകുന്നില്ല എന്നതായിരുന്നു.

മിനിയേച്ചർ വീടുകളെ കുറിച്ചായി പിന്നെ അരുണിന്റെ ശ്രദ്ധ. അങ്ങനെ കഴിഞ്ഞ വർഷം പഠിച്ചിറങ്ങിയ അരുണ്‍ ആളുകള്‍ക്ക് small scale architecture നെ കുറിച്ച് കൂടുതല്‍ മനസിലാകാന്‍ ഒരു ഓട്ടോറിക്ഷയില്‍ എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയ ഒരു വീടൊരുക്കി. ഒരുലക്ഷം രൂപ മുടക്കി 36 ചതുരശ്രയടിയിലാണ് രണ്ടുപേര്‍ക്ക് സുഖമായി കഴിയാവുന്ന  ‘SOLO.O1’ എന്ന ഓട്ടോ വീട് അരുണ്‍ ഒരുക്കിയത്.

auto-home-view

എവിടേക്ക് വേണമെങ്കിലും ഓടിച്ചു കൊണ്ട് പോകാവുന്ന രീതിയിലൊരു വീട്. അതാണ്‌ ‘SOLO.O1’ വഴി അരുണ്‍ ഉദേശിക്കുന്നത്. അടുക്കള, ടോയ്‌ലറ്റ്, കിടപ്പറ എല്ലാം അടങ്ങിയതാണ് ഈ ഓട്ടോ വീട്. 600W ഉല്‍പ്പാദിപ്പിക്കാവുന്ന സോളര്‍ പാനല്‍ ഇതിലുണ്ട്. ഒപ്പം 250 ലിറ്റര്‍ വെള്ളം സ്റ്റോര്‍ ചെയ്യാവുന്ന വാട്ടര്‍ ടാങ്കും സജ്ജം. എന്തിനേറെ ചെറിയൊരു ടെറസും ഇതിലുണ്ട്!  

auto-home-inside

ഓഗസ്റ്റ്‌ 2019 ല്‍ ആണ് സോളോയുടെ നിര്‍മ്മാണം അരുണ്‍ ആരംഭിക്കുന്നത്. അഞ്ചു മാസം കൊണ്ട് സോളോ റെഡി. ഓട്ടോയില്‍ മാത്രമല്ല ഏതു വാഹനത്തിലും ഈ സോളോ ഘടിപ്പിക്കാം എന്ന് അരുണ്‍ പറയുന്നു. 

English Summary- Mobile House in AutoRikshaw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com