ഇതാണോ ലോകത്തിലെ ഏറ്റവും ചെറിയ ഹോട്ടൽ? ആകെ 50 സ്ക്വയർഫീറ്റ്, ഒരു കിടപ്പുമുറി!

small-hotel-estonia
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

എസ്റ്റോണിയയിലെ  വോർ എന്ന സ്ഥലത്താണ് ഈ കുഞ്ഞൻ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. പുറമെ കാണുമ്പോൾ കുഞ്ഞനാണെങ്കിലും  50 ചതുരശ്രയടിയിൽ മൂന്നു നിലകളിലായി ഒരു  കിടപ്പുമുറി, ബാത്‌റൂം,  ഓഫിസ് സ്‌പേസ്, ചെറിയ കിച്ചൻ, സ്റ്റെയർ, ഓപ്പൺ ടെറസ് എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു. രണ്ടു പേർക്കുമാത്രമാണ് ഈ ഹോട്ടലിൽ ഒരേസമയം താമസിക്കാനാവുക.

small-hotel-estonia-kitchen

മൂന്നു നിലകളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഗോവണി ഒരു കൗതുകകാഴ്ച്ചയാണ്. ആദ്യം എത്തുന്നത് ഓഫിസ് സ്‌പേസിലേക്കാണ്. ഇവിടെ നിന്നും സ്റ്റെയർ വഴി കിടപ്പുമുറിയിലേക്കെത്താം. കിടപ്പുമുറി കുഞ്ഞൻ ആണെങ്കിലും സൗകര്യത്തിൽ പിന്നിലല്ല. 

small-hotel-estonia-bed

ഇവിടെ നിന്നും ഓപ്പൺ ടെറസിലേക്ക് കയറാം. ഇവിടെ ഇരിപ്പിടങ്ങൾ നൽകിയിട്ടുണ്ട്. പുറത്തെ കാഴ്ചകളും സൂര്യാസ്തമനവുമൊക്കെ ഇവിടെ ഇരുന്നാസ്വദിക്കാം. ടോണിസ് ഓർഗ് എന്ന വ്യക്തിയാണ് ഈ ഹോട്ടൽ ഡിസൈൻ ചെയ്തത്.

small-hotel-estonia-roof

വെറും 6000 രൂപ മാത്രമാണ് ഒരു രാത്രി ഇവിടെ താങ്ങാനുള്ള ചെലവ്. ലോകത്തിലെ ഏറ്റവും ചെറിയ ഹോട്ടലുകളിൽ ഒന്നായ ഇവിടെ താമസിക്കാൻ കപ്പിൾസും സോളോ യാത്രികരും മാസങ്ങൾക്ക് മുന്നേ ബുക്ക് ചെയ്തു കാത്തിരിക്കുകയാണ്.

English Summary- Smallest Hotel In the World

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA