ADVERTISEMENT

ലോകത്തിലെ ഏറ്റവും എക്സ്പെന്‍സീവായ ഹോട്ടല്‍ മുറി ഏതാണെന്ന് അറിയാമോ? എങ്കില്‍ കേട്ടോളൂ ആ ഖ്യാതി അങ്ങ് ലാസ് വേഗസിലെ പാം കാസിനോ ഹോട്ടലിലെ എംപതി സ്യൂട്ടിനാണ്. ആയിരവും പതിനായിരവുമൊന്നുമല്ല ഒരു ലക്ഷം ഡോളറാണ് (ഏകദേശം 75 ലക്ഷം രൂപ) ഒറ്റരാത്രി ഈ അത്യാഡംബര ഹോട്ടലിലെ താമസത്തിന് കൊടുക്കേണ്ടത് എന്ന് മാത്രം. 

ആകാശത്തു പണിത രണ്ടുനില കെട്ടിടത്തിന്റെ പ്രതീതിയാണ് ഈ സ്യൂട്ടിനുള്ളത്. 9,000 ചതുരശ്രയടിയാണ് ഈ മുറികള്‍. രണ്ടു ലക്ഷ്വറി മുറികള്‍, 13 ബാര്‍, ആര്‍ട്ട്‌ ഇന്‍സ്റ്റലെഷനുകള്‍ എന്നിവ ചേര്‍ന്നതാണ് ഈ രണ്ടുനില വില്ല.  വാതില്‍ തുറക്കുമ്പോള്‍ കാണുന്ന ഗ്ലാസ് ഭിത്തിയില്‍ ഷാര്‍ക്കുകളുടെ രൂപം കാണാം.

expensive-hotel-lasvegas-views

5 തരം ക്ലൈമറ്റ് ഫീലിങ്‌സ് റൂമുകളില്‍ സജ്ജീകരിക്കാന്‍ സംവിധാനമുണ്ട്. ഫുള്ളി ഓട്ടമേറ്റഡ് സംവിധാനത്തിലാണ് മുറിയുടെ ലൈറ്റുകളും കര്‍ട്ടനുകളും. 24 മണിക്കൂറും വിളിപ്പുറത്ത് പരിചാരകര്‍ ഇവിടെ ഉണ്ടാകും. ആഡംബരബാത്ത്റൂം, മസ്സാജ് റൂം, സിറ്റിംഗ് റൂം, പ്ലേ ഏരിയ, ഓട്ടമാറ്റിക് ഓപ്പണ്‍ ടോയിലറ്റ് എല്ലാം ഉള്ളില്‍ സജ്ജം.

expensive-hotel-lasvegas

ബട്ടര്‍ഫ്‌ളൈ ഡിസൈനുകള്‍ ഉള്ളതാണ് മുകള്‍ നിലയിലെ കിടപ്പറകള്‍. ഹൈഡിങ് മസാജ് റൂമിലെ ഭിത്തിയിൽ ചിത്രശലഭഡിസൈന്‍ കാണാം. പതിമൂന്നുപേര്‍ക്ക് ഇരിക്കാവുന്ന ബാറിനുള്ളിലെ ടേബിള്‍ ഗ്ലാസ് ടോപ്പ് മെഡിക്കല്‍ തീമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഗ്ലൗസുകളും സിറിഞ്ചുകളുമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

expensive-hotel-lasvegass

ബാല്‍ക്കണിയുടെ അരികിലായാണ് അരികിലായി ഒരു ഹാങ്ങിങ് പൂൾ  ഉണ്ട് ഇവിടെ. ഇവിടെ നിന്നാല്‍ നഗരത്തിന്റെ വിദൂരകാഴ്ചകൾ ആസ്വദിക്കാം.

expensive-hotel-lasvegas-view

പ്രസിഡന്റ്‌ വില്‍‌സണ്‍ ഹോട്ടലിലെ റോയല്‍ പെന്റ് ഹൗസ് സ്യൂട്ട് ആയിരുന്നു വർഷം വരെ ലോകത്തിലെ ഏറ്റവും ചിലവേറിയ ഹോട്ടല്‍ മുറി. എന്നാല്‍ മാര്‍ച്ച്‌ ആദ്യവാരം എംപതി സ്യൂട്ട് ബുക്കിങ് ആരംഭിച്ചതോടെ ഒന്നാം സ്ഥാനം എമ്പതി സ്യൂട്ട് സ്വന്തമാക്കി കഴിഞ്ഞു. ഹഗ് ഹെഫ്നര്‍ സ്യൂട്ട് എന്നായിരുന്നു നേരത്തെ എമ്പതി സ്യൂട്ടിന്റെ പേര്. അന്ന് പുനരുദ്ധാരണം നടത്തും മുൻപായി 40,000 ഡോളര്‍ ആയിരുന്നു ഈ സ്യൂട്ടില്‍ ഒരു രാത്രി താങ്ങാനുള്ള ചെലവ്. എന്നാല്‍ ഇപ്പോള്‍ റിനോവേഷന്‍ നടത്തിയതോടെ സ്യൂട്ടിന്റെ മൂല്യം കുത്തനെ കൂടുകയായിരുന്നു.

English Summary- Expensive Hotel Room in the World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com