ലോക്ഡൗൺ; 25 കൂട് തീപ്പെട്ടിയും 20 ദിവസവും; സൂപ്പർ 'നാലുകെട്ട്' തയ്യാർ!

matchbox-tharavadu
SHARE

ലോക്ഡൗൺ സമയത്ത് പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ വീട്ടിലിരിക്കുമ്പോൾ സമയം എങ്ങനെ കളയും എന്ന ചിന്തയിൽ കൃഷിയിലേക്കും കിണറു നിർമാണത്തിലേക്കുമെല്ലാം കടന്നിരിക്കുകയാണ് കേരളത്തിലെ ജനങ്ങൾ. ഇത്തരത്തിൽ  വ്യത്യസ്തമായതും താല്പര്യമുള്ളതുമായ എന്തെങ്കിലും ചെയ്യണം എന്ന ചിന്തയിലാണ് കൊച്ചി ഉദയംപേരൂർ സ്വദേശിയായ സുബിൻ തന്റെ 'സ്വപ്നഗൃഹ'ത്തിന്റെ നിർമാണം ആരംഭിക്കുന്നത്. അതും ഒറ്റയ്ക്ക്!മനസ്സിൽ ഏറെനാളായി കൊണ്ടുനടക്കുന്ന മോഹമാണ് പൂമുഖവും അറകൂട്ടുമെല്ലാമുള്ള ഒരു നാലുകെട്ട്. എന്നാൽ യാഥാർത്ഥത്തിൽ അങ്ങനെ ഒരെണ്ണം എന്ന് സ്വന്തമാക്കാൻ സാധിക്കുമെന്ന് അറിയില്ല. എന്നാൽ ലോക്ഡൗണിൽ തന്റെ സ്വപ്നഗൃഹത്തിന്റെ മാതൃക എങ്കിലും സൃഷ്ടിക്കാമല്ലോ ..ആ ചിന്തയിൽ നിന്നാണ് സുബിൻ തന്റെ 'നാലുകെട്ടിന്റെ' പണി ആരംഭിക്കുന്നത്.

mathch-tharvad


തീപ്പെട്ടി കൊള്ളികൾ കൊണ്ട് തീർത്ത ഈ നാലുകെട്ട് മാതൃക ഇന്ന് സമൂഹമാധ്യമങ്ങളിൽ ഏറെ കയ്യടി നേടിക്കഴിഞ്ഞു. 25 കൂട് തീപ്പെട്ടിയിലെ കൊള്ളികൾ കൊണ്ട് 20 ദിവസമെടുത്താണ് വീടിന്റെ മാതൃക സുബിൻ നിർമിച്ചിരിക്കുന്നത്. ചുറ്റുപാടും അരമതിലും പടികളുമുള്ള മനോഹരമായ ഒരു ഗൃഹം തീപ്പട്ടിക്കൊള്ളിയും ഫെവിക്കോളും മാത്രം ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.

match-tharavad

ഗൃഹത്തിന്റെ മാതൃക നിർമിക്കുമ്പോൾ ഉള്ളിൽ ഇന്റീരിയർ ഒരുക്കാനും സുബിൻ മറന്നില്ല. നാലു മുറികൾ, അടുക്കള, ഹാൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, കട്ടിലുകൾ, സോഫ എന്നിവയും തീപ്പെട്ടിക്കൊള്ളികൾ കൊണ്ട് നിർമിച്ചിട്ടുണ്ട്. പൂമുഖത്ത് മനോഹരമായ രണ്ട് കസേരകളും ചേർത്താണ് സുബിൻ തന്റെ ഡിസൈൻ പൂർത്തിയാക്കിയിരിക്കുന്നത്. നാലുകെട്ട് മാതൃകയുടെ ചിത്രം കണ്ടാൽ അത് മാതൃക മാത്രമാണെന്ന് വിശ്വസിക്കുക പ്രയാസമാണെന്നാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന കമന്റുകൾ. ആർട്ട് വർക്കുകൾ ചെയ്യാൻ ഏറെ താല്പര്യമുള്ള സുബിൻ, മെഡിക്കൽ റെപ്രസെന്ററ്റീവ് ആയി ജോലി ചെയ്യുന്നു.

English Summary- Youth Built Nalukettu House Model Using MatchSticks

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA