ADVERTISEMENT

ക്രിസ്റ്റീൻ വോഗ്ലര്‍ തന്റെ ക്വാറന്റീൻ കാലം അമേരിക്കയിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ചിലവിടുമ്പോഴാണ് എന്തെങ്കിലും വ്യത്യസ്തമായ കാര്യങ്ങൾ നടപ്പാക്കിയാലോ എന്ന് ആലോചിക്കുന്നത്. മാതാപിതാക്കളായ  മൈക്കിനും പൗലയ്കും  ചിരിക്കുള്ള ഒരു വക തന്നെ ഒരുക്കാം എന്ന് ക്രിസ്റ്റീൻ തീരുമാനിച്ചു.

അങ്ങനെയാണ് വീട്ടിലെ ലിവിങ് റൂമിന്റെ ചുവരിലെ ഫോട്ടോ ഗാലറിയില്‍ ഒന്ന് കൈവയ്ക്കാൻ തീരുമാനിച്ചത്. കുടുംബാംഗങ്ങളുടെയും മാതാപിതാക്കളുടെയും എല്ലാം ചിത്രങ്ങള്‍  ഭിത്തിയില്‍ മനോഹരമായി ഫ്രെയിം ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. അതൊന്നു മാറ്റി പിടിച്ചാലോ എന്ന് ക്രിസ്റ്റീന്‍ തലപുകഞ്ഞു ചിന്തിച്ചു.

ഫ്രെയിം ചെയ്ത ചിത്രങ്ങള്‍ മാറ്റി അവയുടെ സ്ഥാനത്ത് ക്രയോൺ കൊണ്ടുവരച്ച ചിത്രങ്ങള്‍ ഫ്രയിം ചെയ്തു വച്ചായിരുന്നു ക്രിസ്റ്റീന്‍ തമാശ  ഒപ്പിച്ചത്. ഓരോ ദിവസവും ഭിത്തിയിലെ ചിത്രങ്ങളില്‍ ഒരെണ്ണം വീതം ക്രിസ്റ്റീന്‍ മാറ്റി കൊണ്ടിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു പരിപാടി അവിടെ നടക്കുന്നുണ്ട് എന്ന് ക്രിസ്റ്റീന്റെ മാതാപിതാക്കള്‍ ശ്രദ്ധിച്ചതുമില്ല . 

പിതാവിന്റെ നേവി യൂണിഫോമില്‍ ഉള്ള ചിത്രം സഹിതം ക്രിസ്റ്റീന്‍ ക്രയോൺ കൊണ്ട് മാറ്റി വരച്ചു ഫ്രെയിം ചെയ്തു. അങ്ങനെ പതിനൊന്നാം ദിവസം ആണ് മൈക്കും പൗലയും സംഗതി കണ്ടത്. തന്റെ ഈ 'പ്രാങ്ക്' കണ്ടുപിടിച്ചപ്പോള്‍ മാതാപിതാക്കള്‍ക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല എന്നാണു ക്രിസ്ടീന്‍ പറയുന്നത്. ഇതിന്റെ വിഡിയോയും ക്രിസ്ടീന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.

English Summary- Lady Surpise Parents with Portraits

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com